---
title: "കാറിൽ പോവുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞുനിർത്തി മർദ്ദനം : മൂന്ന് പേർക്കെതിരെ കേസ്"
english_title: "Case against three people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152352/case-against-three-people"
published_at: "2023-10-10T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524c5e84f90a_Untitled-2_web.jpg"
keywords: []
---

# കാറിൽ പോവുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞുനിർത്തി മർദ്ദനം : മൂന്ന് പേർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കാറിൽ പോവുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞുനിർത്തി മർദ്ദനം : മൂന്ന് പേർക്കെതിരെ കേസ് ചുഴലി ചാലിവയൽ ചപ്പന്റകത്ത് ഹൗസിൽ ജാഫർ സിയുടെ പരാതിയിൽ അമീർ കെ സി റുസൈദ് കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്: **കാറിൽ പോവുകയായിരുന്ന മധ്യവയസ്കനെ തടഞ്ഞുനിർത്തി മർദ്ദനം : മൂന്ന് പേർക്കെതിരെ കേസ് ചുഴലി ചാലിവയൽ ചപ്പന്റകത്ത് ഹൗസിൽ ജാഫർ സിയുടെ പരാതിയിൽ അമീർ കെ സി റുസൈദ് കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കാക്കത്തോട് രാജരാജേശ്വര ക്ഷേത്ര റോഡിൽ വച്ച് ഇവർ മൂന്നുപേരും KL58 S 39 35 നമ്പർ കാറിൽ പോവുകയായിരുന്ന ജാഫറിനെ തടഞ്ഞുനിർത്തി കാറിൽ നിന്നും വലിച്ചിറക്കി കൈകൊണ്ട് മുഖത്തും കണ്ണിനും കഴുത്തിനും പുറത്തും മറ്റും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു.

സംഭവത്തിന് കാരണം ജാഫർ അമീർ കെ.സിയിൽ നിന്നും 40,000 രൂപ കൊടുത്ത് ഓടിക്കാൻ വാങ്ങിയ കാർ തിരിച്ച് നൽകാൻ ആവശ്യപ്പെട്ടപ്പോൾ വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ട വിരോധമാണ് എന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152352/case-against-three-people)