---
title: "അറിവരങ്ങ് പുരസ്‌കാരം ഇബ്രാഹിം കുട്ടി തിരുവട്ടൂരിന്"
english_title: "Arivarang Award to Ibrahim Kutty Thiruvattur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152271/arivarang-award-to-ibrahim-kutty-thiruvattur"
published_at: "2023-10-09T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240957093ef_news-card.jpg"
keywords: []
---

# അറിവരങ്ങ് പുരസ്‌കാരം ഇബ്രാഹിം കുട്ടി തിരുവട്ടൂരിന്

> **Lead Summary:** **തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1200 ദിന പുരസ്കാരത്തിന് ഇബ്രാഹിം കുട്ടി തിരുവട്ടൂർ അർഹനായി.മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്: **തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1200 ദിന പുരസ്കാരത്തിന് ഇബ്രാഹിം കുട്ടി തിരുവട്ടൂർ അർഹനായി.മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

സി. എച്ച് സെന്റർ ഉൾപ്പെടെയുള്ള ജീവ കാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ ഇബ്രാഹിം കുട്ടി തളിപ്പറമ്പ് തിരുവട്ടൂർ സ്വദേശിയാണ്.നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും രക്ഷാധികാരിയാണ്.അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം നവംബർ അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152271/arivarang-award-to-ibrahim-kutty-thiruvattur)