---
title: "വാക്കോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവ് പി.വി.നൗഷാദിന് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി"
english_title: "PV Naushad, silver medalist in Waco India National Kickboxing Championship"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152221/pv-naushad-silver-medalist-in-waco-india-national-kickboxing-championship"
published_at: "2023-10-09T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523d9debca9a_news-card.jpg"
keywords: []
---

# വാക്കോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവ് പി.വി.നൗഷാദിന് മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി

> **Lead Summary:** ഉത്തരാഖണ്ഡിൽ വെച്ച് നടന്ന 2023 വാക്കോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവ് പി.വി.നൗഷാദിന് പഴയങ്ങാടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.. പഴയങ്ങാടി ബസ് സ്റ്റാൻറിൽ വെച്ച് ഹാരാർപ്പണവും ഷാൾ അണിയിച്ചും സ്വീകരിച്ച് പഴയ ബസ് സ്റ്റാൻറ് വരെ ആനയിച്ചു.

## Article Content

ഉത്തരാഖണ്ഡിൽ വെച്ച് നടന്ന 2023 വാക്കോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവ് പി.വി.നൗഷാദിന് പഴയങ്ങാടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി.. പഴയങ്ങാടി ബസ് സ്റ്റാൻറിൽ വെച്ച് ഹാരാർപ്പണവും ഷാൾ അണിയിച്ചും സ്വീകരിച്ച് പഴയ ബസ് സ്റ്റാൻറ് വരെ ആനയിച്ചു.

ടൗൺ ലീഗ് പ്രസിഡൻറ് ബി.എസ്.അഷ്റഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി ഒ.മൻസൂർ സ്വാഗതം പറഞ്ഞു. എം.പി.കുഞ്ഞിക്കാതിരി, കെ.വി.റിയാസ്, ഒ.ബഷീർ, കെ.ആലി കുഞ്ഞി, കുഞ്ഞിക്കോയ തങ്ങൾ, യു.ഹുസൈൻ, നിഷാൻ.പി.വി, സാജിദ്.കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബി.എസ്.മുഹമ്മദ് അലി നന്ദിയും പറഞ്ഞു. സ്വീകരണത്തിന് മെഡൽ ജേതാവ് പി.വി.നൗഷാദ് നന്ദിയും സന്തോഷവും അറിയിച്ച് ചടങ്ങ് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152221/pv-naushad-silver-medalist-in-waco-india-national-kickboxing-championship)