---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി റബീഹ് ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമായി"
english_title: "Darul Falah Islamic Academy Rabih Arts and Sports Fest has started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152220/darul-falah-islamic-academy-rabih-arts-and-sports-fest-has-started"
published_at: "2023-10-09T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523d8940859f_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി റബീഹ് ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി റബീഹ് ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമായി. ഇന്നലെ നടന്ന പ്രൗഢമായ പരിപാടിയിൽ ദാറുൽ ഫലാഹ് മാനേജർ എസ് ടു സിദ്ധീഖ് സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു. പെരുമയിലൊരുമ തീർക്കാൻ കലകളിൽ നാമൊന്ന് എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തത്.

## Article Content

ദാറുൽ ഫലാഹ് ഇസ്ലാമിക്‌ അക്കാദമി റബീഹ് ആർട്സ് ആൻഡ് സ്പോർട്സ് ഫെസ്റ്റിന് തുടക്കമായി. ഇന്നലെ നടന്ന പ്രൗഢമായ പരിപാടിയിൽ ദാറുൽ ഫലാഹ് മാനേജർ എസ് ടു സിദ്ധീഖ് സാഹിബ്‌ ഉദ്ഘാടനം നിർവഹിച്ചു. പെരുമയിലൊരുമ തീർക്കാൻ കലകളിൽ നാമൊന്ന് എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തത്.

ദാറുൽ ഫലാഹ് പ്രിൻസിപ്പൽ ഉമർ ഹുദവി പൂളപ്പാടം ‌അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫലാഹ് ആർട്സ് ഫെസ്റ്റ് ചീഫ് കോർഡിനേറ്റർ സവാദ് ഹുദവി ദേലംപാടി സ്വാഗതം പറയുകയും, സയ്യിദ് അബൂബക്കർ ബാഖവി പ്രാർത്ഥന നടത്തുകയും, അബ്ദുൽ ഗഫൂർ ഹാജി, സെക്രട്ടറി അഡ്വ. കുട്ടുക്കൻ മൊയ്തു സാഹിബ് എന്നിവർ ആശംസ ഭാഷണം നടത്തുകയും ചെയ്തു.

വിദ്വേഷ രാഷ്ട്രീയവും അനൈക്യ സംസകാരങ്ങളും ഉയരുന്ന പുതിയ കാലത്ത് കലകൾ കൊണ്ട് വിദ്യാർത്ഥികൾ തീർക്കുന്ന കോട്ടകൾ ഏറെ മാത്യകാ യോഗ്യമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. ഫലാഹ് ഫെസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ചിംഗ് സ്ഥാപന ട്രഷറർ സൈനുദ്ധീൻ ഹാജി നിർവ്വഹിച്ചു.

വേദിയിൽ കെ കെ അബ്ദുള്ള ഹാജി, മുയ്ഹുദ്ധീൻ ഹുദവി, സ്വാദിഖ് ഹുദവി, അനസ് മാസ്റ്റർ പെടേന, സിയാദ് ഹുദവി, ജവാദ് ഹുദവി, ജുനൈദ് ഹസനി, ശൻഫീർ ഹുദവി, അജ്മൽ ഹുദവി, ശുഹൈബ് ബാഖവി, റാഷിദ് ഹുദവി, ഫസൽ ഹൈത്തമി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152220/darul-falah-islamic-academy-rabih-arts-and-sports-fest-has-started)