---
title: "ഫാഷന്‍ ഗോള്‍ഡിനെതിരെ വീണ്ടും കേസ്"
english_title: "Another case against Fashion Gold"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152198/another-case-against-fashion-gold"
published_at: "2023-10-09T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523c53e90636_images.jfif"
keywords: []
---

# ഫാഷന്‍ ഗോള്‍ഡിനെതിരെ വീണ്ടും കേസ്

> **Lead Summary:** **പയ്യന്നൂര്‍: **നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടിയഫാഷന്‍ ഗോള്‍ഡിനെതിരെ പരാതിയിൽ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ബിലാവിന്റകത്ത് ഹൗസില്‍ മന്‍സൂറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ ചന്തേര മാണിയാട്ടെ പി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

## Article Content

**പയ്യന്നൂര്‍: **നിക്ഷേപ തട്ടിപ്പ് നടത്തി സ്ഥാപനം പൂട്ടിയഫാഷന്‍ ഗോള്‍ഡിനെതിരെ പരാതിയിൽ കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ബിലാവിന്റകത്ത് ഹൗസില്‍ മന്‍സൂറയുടെ പരാതിയിലാണ് പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫാഷന്‍ ഗോള്‍ഡിന്റെ മാനേജിംങ്ങ് ഡയറക്ടര്‍ ചന്തേര മാണിയാട്ടെ പി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

2014 ആഗസ്ത് 21നാണ് പരാതിക്കാസ്പദമായ സംഭവം. നിക്ഷേപത്തിന് മാസംതോറും വന്‍തുകലാഭം വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്നും 2,17,178 രൂപ വിലവരുന്ന 83.370 ഗ്രാം സ്വര്‍ണം നിക്ഷേപമായി വാങ്ങുകയായിരുന്നു. പിന്നീട് ലാഭവിഹിതമോ നിക്ഷേപമോതിരിച്ചു നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മന്‍സൂറ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.തുടർന്ന് കോടതി നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152198/another-case-against-fashion-gold)