---
title: "പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ കണ്ണൂരിൽ പ്രവാസി നിക്ഷേപക സംഗമം എൻ ആർ ഐ സമ്മിറ്റ്"
english_title: "nri summit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152191/nri-summit"
published_at: "2023-10-09T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523bc94cacda_news-card.jpg"
keywords: []
---

# പ്രവാസി നിക്ഷേപകരെ ആകർഷിക്കാൻ കണ്ണൂരിൽ പ്രവാസി നിക്ഷേപക സംഗമം എൻ ആർ ഐ സമ്മിറ്റ്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എൻആർഐ സമ്മിറ്റ് ഒക്ടോബർ 30, 31 തീയതികളിൽ നായനാർ അക്കാദമിയിൽ വെച്ച് നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും കണ്ണൂരിൻറെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർക്ക് വേണ്ടിയാണ് ഈ നിക്ഷേപക സംഗമം ഒരുക്കിയിരിക്കുന്നത്.

## Article Content

**കണ്ണൂർ: **കണ്ണൂർ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന എൻആർഐ സമ്മിറ്റ് ഒക്ടോബർ 30, 31 തീയതികളിൽ നായനാർ അക്കാദമിയിൽ വെച്ച് നടക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും കണ്ണൂരിൻറെ വികസന മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യപ്പെടുകയും ചെയ്യുന്ന, കണ്ണൂരുകാരും അല്ലാത്തവരുമായ പ്രവാസി നിക്ഷേപകർക്ക് വേണ്ടിയാണ് ഈ നിക്ഷേപക സംഗമം ഒരുക്കിയിരിക്കുന്നത്.

ടൂറിസം, വ്യവസായം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, കൃഷി, ടെക്‌നോളജി, വിദ്യാഭ്യാസം, റീറ്റെയ്ൽ, കയറ്റുമതി, സേവന മേഖലകൾ, മറ്റു വ്യാപാര ശൃംഖലകൾ ഉൾപ്പെടെ പ്രവാസികൾക്ക് കണ്ണൂരിൽ ആരംഭിക്കാവുന്ന ചെറുതും വലുതുമായ സംരംഭങ്ങളെ കുറിച്ചറിയാനും പുതിയ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ആരംഭിക്കാവുന്ന വിവിധ പദ്ധതികളെക്കുറിച്ചും സർക്കാർ സഹായങ്ങളെ കുറിച്ചും മാനസ്സിലാക്കാനും ഈ ഇൻവെസ്റ്റെർസ് മീറ്റ് ഉപകാരപ്പെടും.

പ്രവാസി സംരംഭകർക്ക് അവരുടെ സ്വപ്ന പദ്ധതികൾ അവതരിപ്പിക്കാനുള്ള അവസരവും മീറ്റിൽ ലഭിക്കും. രണ്ടു ദിവസത്തെ നിക്ഷേപക സംഗമത്തിൽ മന്ത്രിമാരും ഗൾഫ് മേഖലയിലെ പ്രമുഖ ബിസിനസ് നേതാക്കളും വിവിധ വകുപ്പ് മേധാവികളും പ്രവാസി നിക്ഷേപകരോട് സംവദിക്കും. നാടിൻറെ കുതിപ്പിന് വഴിയൊരുക്കുന്ന ഈ സംഗമത്തിൽ മുഴുവൻ പ്രവാസി സംരംഭകരും പങ്കാളികളാവുക. +917034770022 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152191/nri-summit)