---
title: "ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു"
english_title: "Chapparapadav Grama Panchayat Kerala Festival organized Badminton Competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152118/chapparapadav-grama-panchayat-kerala-festival-organized-badminton-competition"
published_at: "2023-10-09T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65238b7eecfcf_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ചപ്പാരപടവ് : **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റൺ മത്സരം ചപ്പാരപ്പടവ് ബിബിസി ഇൻഡോർ കോർട്ടിൽ വച്ച് നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പുരുഷ വിഭാഗം സിംഗിൾസിൽ ഡെറിൻ & ഷംസ്‌ ഒന്നാം സ്ഥാനവും റിയാസ് & മാജി രണ്ടാം സ്ഥാനവും നേടി.

## Article Content

**ചപ്പാരപടവ് : **ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ബാഡ്മിന്റൺ മത്സരം ചപ്പാരപ്പടവ് ബിബിസി ഇൻഡോർ കോർട്ടിൽ വച്ച് നടന്നു. നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ പുരുഷ വിഭാഗം സിംഗിൾസിൽ ഡെറിൻ & ഷംസ്‌ ഒന്നാം സ്ഥാനവും റിയാസ് & മാജി രണ്ടാം സ്ഥാനവും നേടി.

പുരുഷ വിഭാഗം സിംഗിൾസിൽ ഡറിൻ ഒന്നാം സ്ഥാനവും ഷംസ് രണ്ടാം സ്ഥാനവും നേടി വനിത വിഭാഗം സിംഗിൾസിൽ അനുപ്രിയ ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള ട്രോഫി വിതരണം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ എം മൈമൂനത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ കെ വി രാഘവൻ എന്നിവർ വിതരണം ചെയ്തു.

ചടങ്ങിന് ആസിഫ് ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു.ഷമീം എരുവാട്ടി, ഫാറൂഖ് പി പി, ജലീൽ പി സി പി, അഷ്‌റഫ്‌ പി വി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി എം റാഷിദ്‌ സ്വാഗതവും അനസ് സി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152118/chapparapadav-grama-panchayat-kerala-festival-organized-badminton-competition)