---
title: "വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വായാട്ട് പറമ്പ് സ്വദേശി മരിച്ചു "
english_title: "A native of Vayat Paramp, who was undergoing treatment after being injured in a car accident, died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152105/a-native-of-vayat-paramp-who-was-undergoing-treatment-after-being-injured-in-a-car-accident-died"
published_at: "2023-10-09T10:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652385513b3f2_Untitled-2-web.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വായാട്ട് പറമ്പ് സ്വദേശി മരിച്ചു 

> **Lead Summary:** **വായാട്ടുപറമ്പ്:** കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ മരണപ്പെട്ടു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍.

## Article Content

**വായാട്ടുപറമ്പ്:** കഴിഞ്ഞദിവസം വായാട്ടുപറമ്പില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ മരണപ്പെട്ടു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍.

വായാട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടില്‍ മാത്യു- മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ലെനി, ദിലീഷ്. രോഗികളായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ടോംസണ്‍.

ശനിയാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. പരിക്കേറ്റ മോസ്‌കോ കവലയിലെ സുകുമാരന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. മീന്‍പറ്റി റോഡില്‍ നിന്നു എതിരെവന്ന കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152105/a-native-of-vayat-paramp-who-was-undergoing-treatment-after-being-injured-in-a-car-accident-died)