---
title: "ഇന്നു മുതൽ മഴ വീണ്ടും ശക്തമാകും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "The rains will be heavy again from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152087/the-rains-will-be-heavy-again-from-today"
published_at: "2023-10-09T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652377d05d07e_Untitled-2-web.jpg"
keywords: []
---

# ഇന്നു മുതൽ മഴ വീണ്ടും ശക്തമാകും; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലർട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് ഇന്നു മുതൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലർട്ടുണ്ട്.

ഈ മാസം 12-ാം തീയതി വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിൽ ചക്രവാതച്ചുഴികളുണ്ട്. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152087/the-rains-will-be-heavy-again-from-today)