---
title: "നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു"
english_title: "MV Govindan Master MLA inaugurated the decorative bans"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152047/mv-govindan-master-mla-inaugurated-the-decorative-bans"
published_at: "2023-10-08T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d25689ae4_news-card.jpg"
keywords: []
---

# നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

> **Lead Summary:** നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളുടെ പണി പൂർത്തിയാക്കിയത്. ആന്തൂർ നഗരസഭയെയും, കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിനെയും മയ്യിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

## Article Content

നണിച്ചേരിക്കടവ് പാലത്തിലെ അലങ്കാരവിലക്കുകളുടെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നിർവഹിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് അലങ്കാര വിളക്കുകളുടെ പണി പൂർത്തിയാക്കിയത്. ആന്തൂർ നഗരസഭയെയും, കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിനെയും മയ്യിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.

നിരവധിയാളുകളാണ് വിളക്കുകൾ തെളിയുന്നതിന് സാക്ഷ്യം വഹിക്കാനെത്തിയത്. മലയോര മേഖലകളിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പി.ഡബ്ല്യൂ.ഡി ഇലക്ട്രിക് വിഭാഗമാണ് ജർമൻ സാങ്കേതിക വിദ്യയോടെ ഇവ സ്ഥാപിച്ചത്. ഗാൽവനൈസ് ചെയ്ത തുരുമ്പെടുക്കാത്ത 50 വിളക്ക് കാലുകളാണ് സ്ഥാപിച്ചത്. ദീർഘകാലം നിലനിൽക്കുന്ന സോളാർ പാനലുകളും , കേബിളും സ്ഥാപിച്ച് 700 മീറ്ററിലായി ഒരുക്കിയ വിളക്കുകൾ ഊർജ്ജ സംരക്ഷണത്തിന്റെ മാതൃക കൂടിയാണ്.

തുടർ പരിപാലനത്തിന് കുറഞ്ഞ ചെലവ് മാത്രമേ ഇവയ്ക്ക് വരുന്നുള്ളൂ. ടൂറിസം വികസനത്തിന്റെ സാധ്യതകൾ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പറശ്ശിനിക്കടവ് റിവർ ക്രൂയിസ്, മയ്യിൽ ടൂറിസം പദ്ധതികളുടെ വികസനത്തിനും കൂടുതൽ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാനും ഇതിലൂടെ ലക്ഷ്യം വെക്കുന്നു. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു.

മയ്യിൽ പഞ്ചായത്ത്‌ പ്രസിഡണ്ട് എം വി അജിത, വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി കെ മുഹമ്മദ്‌ കുഞ്ഞി, കൗൺസിലർ എം ശ്രീഷ, മയ്യിൽ പഞ്ചായത്ത്‌ അംഗം എം അസൈനാർ, പിഡബ്ല്യുഡി ഇലക്ട്രിക്കൽ അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ വിഷ്ണുദാസ്, എൻ അനിൽ കുമാർ, വത്സൻ കടമ്പേരി, സമദ് കടമ്പേരി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152047/mv-govindan-master-mla-inaugurated-the-decorative-bans)