---
title: "ചൊറുക്കള - നെടുമുണ്ട റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "Chorukkala - Nedumunda road renovation work inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152044/chorukkala-nedumunda-road-renovation-work-inaugurated"
published_at: "2023-10-08T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d14feba63_news-card.jpg"
keywords: []
---

# ചൊറുക്കള - നെടുമുണ്ട റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തളിപ്പറമ്പ്: **ഇരട്ടി സംസ്ഥാനപാതയിലെ (എസ് എച് - 36 )ചൊറുക്കള - നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവർലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പിഡബ്ല്യുഡി പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ നീളമുള്ള ഈ റോഡ് തളിപ്പറമ്പ് ദേശീയപാതയിലെ ചിറവക്കിൽ നിന്നും ആരംഭിച്ച് ഇരിട്ടി പാലത്തിനു സമീപം അവസാനിക്കുന്നതാണ്.

## Article Content

**തളിപ്പറമ്പ്: **ഇരട്ടി സംസ്ഥാനപാതയിലെ (എസ് എച് - 36 )ചൊറുക്കള - നെടുമുണ്ട പിഡബ്ല്യുഡി റോഡ് ബിസി ഓവർലേ ചെയ്തു നവീകരിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. പിഡബ്ല്യുഡി പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ആകെ 46 കി മീ നീളമുള്ള ഈ റോഡ് തളിപ്പറമ്പ് ദേശീയപാതയിലെ ചിറവക്കിൽ നിന്നും ആരംഭിച്ച് ഇരിട്ടി പാലത്തിനു സമീപം അവസാനിക്കുന്നതാണ്.

തളിപ്പറമ്പ്, ഇരിക്കൂർ, പേരാവൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന റോഡാണിത്. ഇതിൽ 7.200 കി. മീ. മുതൽ 10 കി. മീ. വരെയുള്ള റോഡാണ് ഇപ്പോൾ നവീകരിക്കുന്നത്. നാല് സെ. മീ. കനത്തിൽ നിലവിലുള്ള റോഡ് ബിറ്റുമിനസ് കോൺക്രീറ്റും (ബി സി) കുറുമാത്തൂർ സ്കൂളിന് ഇരുവശത്തുമുള്ള താഴ്ന്ന ഭാഗങ്ങൾ 38 സെ മീ ഉയർത്തി ബിറ്റുമിനസ് മെക്കാഡവും (ബി എം) ബിറ്റുമിനസ് കോൺക്രീറ്റും ( ബി സി) ചെയ്യും. കൂടാതെ ഈ ഭാഗത്ത് ആവശ്യമായ നീളത്തിൽ ഡ്രെയിനേജുകൾ നിർമിച്ച് റോഡ് മാർക്കിങ്ങുകളും സ്റ്റഡുകളും സൈൻ ബോർഡുകളും സ്ഥാപിക്കും.

9 മാസം കൊണ്ട് ഇവ പൂർത്തിയാക്കുകയാണ് ലക്ഷ്യം. നിർമ്മാണം പൂർത്തിയാവുന്നതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് എംഎൽഎ പറഞ്ഞു. പൊക്കുണ്ട് ടൗണിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു.

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിഎം സീന, വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷ്മണൻ, സി അനിത, അംഗം കെ വി നാരായണൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി എം സവിത, സംഘാടക സമിതി കൺവീനർ പി കെ കുഞ്ഞിരാമൻ, ജോ. കൺവീനർ ടി ടി സുനിൽകുമാർ, കെ വി ബാലകൃഷ്ണൻ, പി എ ഇസ്മായിൽ, അഡ്വ പി കെ മുജീബ്റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152044/chorukkala-nedumunda-road-renovation-work-inaugurated)