---
title: "തായത്തെരുവിൽ ഒരു വിഭാഗം സിപിഎം വിട്ട് സിപിഐ യിലേക്ക്,മാന്തംകുണ്ടിൽ  കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ സിപിഐ കൊടിമരം സ്ഥാപിച്ചു"
english_title: "In Thayatheru, a section left the CPM and joined the CPI."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15196/in-thayatheru-a-section-left-the-cpm-and-joined-the-cpi"
published_at: "2021-12-09T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b18d9bdf1d6_7e812d58-9897-4c28-8288-67bc93554d6d.jpg"
keywords: []
---

# തായത്തെരുവിൽ ഒരു വിഭാഗം സിപിഎം വിട്ട് സിപിഐ യിലേക്ക്,മാന്തംകുണ്ടിൽ  കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ സിപിഐ കൊടിമരം സ്ഥാപിച്ചു

> **Lead Summary:** സിപിഎം മുൻ ലോക്കൽ സെക്രട്ടറി ടി എം ഇർഷാദിന്റെ നേതൃത്വത്തിൽ കണ്ണൂർ തായത്തെരുവിലെ ഒരു വിഭാഗം പ്രവർത്തകർ സിപിഐയിൽ ചേർന്നു.

## Article Content

സിപിഎം മുൻ ലോക്കൽ സെക്രട്ടറി ടി എം ഇർഷാദിന്റെ നേതൃത്വത്തിൽ കണ്ണൂർ തായത്തെരുവിലെ ഒരു വിഭാഗം പ്രവർത്തകർ സിപിഐയിൽ ചേർന്നു.

മുൻ ബ്രാഞ്ച് സെക്രട്ടറി പി കെ ഷംസീർ ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടത്. സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് പി സന്തോഷ് കുമാർ പ്രവർത്തകരെ സ്വീകരിച്ചു.

തളിപ്പറമ്പ് കീഴാറ്റൂരിൽ കോമത്ത് മുരളീധരനും സംഘവും സിപിഎം വിട്ടതിനു പിന്നാലെയാണ് കണ്ണൂർ സിറ്റി സഖാക്കളും സിപിഐയിൽ ചേർന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15196/in-thayatheru-a-section-left-the-cpm-and-joined-the-cpi)