---
title: "ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ ബ്രൗൺ ഷുഗറുമായി പിടിയിലായി"
english_title: "Two drug mafia members caught with brown sugar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151952/two-drug-mafia-members-caught-with-brown-sugar"
published_at: "2023-10-08T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652263639c15c_news-card.jpg"
keywords: []
---

# ലഹരി മാഫിയ സംഘത്തിലെ രണ്ട് പേർ ബ്രൗൺ ഷുഗറുമായി പിടിയിലായി

> **Lead Summary:** **കണ്ണൂർ: **എക്സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്സൈസ് റേഞ്ച് ഓഫീസ്, റെയിൽവേ പോലീസ് സംയുക്തമായി പരിശോധനയിൽ മരുസാഗർ എക്സ്പ്രസ് യാത്രക്കാരായ രണ്ട് പേരെ മാരക ലഹരി പദാർത്ഥമായ ബ്രൗൺ ഷുഗറുമായി പിടികൂടി.

## Article Content

**കണ്ണൂർ: **എക്സൈസ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, എക്സൈസ് റേഞ്ച് ഓഫീസ്, റെയിൽവേ പോലീസ് സംയുക്തമായി പരിശോധനയിൽ മരുസാഗർ എക്സ്പ്രസ് യാത്രക്കാരായ രണ്ട് പേരെ മാരക ലഹരി പദാർത്ഥമായ ബ്രൗൺ ഷുഗറുമായി പിടികൂടി.

കൊയിലാണ്ടി പുതിയോട്ട് വീട്ടിൽ ഫഹദ് (32) സനൂപ്.സി(31) എന്നിവരെയാണ് 60 ചെറിയ പൊതികളിലായി 5.8 2 ഗ്രാം ബ്രൗൺഷുഗർ- കടത്തിക്കൊണ്ടുവന്നതിന് കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിൽപ്പന നടത്തുന്ന മാഫിയ സംഘത്തിന്റെ ഭാഗമാണ് ഇവർ.

രാജസ്ഥാനിലെ അജ്മീർ എന്ന സ്ഥലത്ത് നിന്നും മൊത്തമായി മയക്കു മരുന്ന് എടുത്ത് വിൽപ്പന നടത്തിവരുന്നവരാണ്. എക്സൈസ് സംഘം ഇവരെ മാസങ്ങളോളമായി നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികളിൽ ഫഹദ് മുൻപ് പോക്സോ കേസിൽ പ്രതിയായിട്ടുള്ളതും സനൂപ് വിവിധ കേസുകൾ അന്വേഷണം നേരിട്ടിരിക്കുന്നതുമാ ണ്.

പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ദനൻ പി പി എക്സൈസ് ഇൻസ്പെക്ടർ സിനു കൊയിലോത്ത് പ്രിവന്റ് ഓഫീസർ ഷിബു കെ.സി. പുരുഷോത്തമൻ പങ്കജാക്ഷന്‍ സി സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത്. സുജിത്ത് ശരത്ത്.ഷാൻ.ടി.കെ. അനീഷ്. ഗണേഷ് ബാബു റിഷാദ് ,സി എച്. ഡ്രൈവർമാരായ അജിത്ത്, സോൾദേവ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു റെയിൽവേ സിവിൽ പോലീസ് ഓഫീസർ ശശിധരൻ എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151952/two-drug-mafia-members-caught-with-brown-sugar)