---
title: "അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "housewife was found dead in a well in Allamkulam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151950/housewife-was-found-dead-in-a-well-in-allamkulam"
published_at: "2023-10-08T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652260e75b5e6_download_(2).jfif"
keywords: []
---

# അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്.

## Article Content

**തളിപ്പറമ്പ്: **അള്ളാംകുളത്ത് വീട്ടമ്മയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പി.എ.നഫീസ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് കിണറില്‍ മൃതദേഹം കണ്ടത്.

ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയൻ , ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്‌നി രക്ഷാ സേനയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഗിരീഷ് പി.വി കിണറിലിറങ്ങുകയും റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് ജീവനക്കാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്ക് കയറ്റി തുടർന്ന് സേനയുടെ ആംബുലൻസിൽ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151950/housewife-was-found-dead-in-a-well-in-allamkulam)