---
title: "എൽഡിഎഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17ന്: സംഘാടകസമിതി രൂപീകരിച്ചു"
english_title: "ldf veshala local"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151890/ldf-veshala-local"
published_at: "2023-10-08T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65222878c9e2e_news-card.jpg"
keywords: []
---

# എൽഡിഎഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17ന്: സംഘാടകസമിതി രൂപീകരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **തളിപ്പറമ്പ് എം എൽ എ എം.വി.ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്ന എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കട്ടോളിയിൽ നടക്കും. കുടുംബ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ചട്ടുകപ്പാറ: **തളിപ്പറമ്പ് എം എൽ എ എം.വി.ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്ന എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കട്ടോളിയിൽ നടക്കും. കുടുംബ സംഗമം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.

CPl(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.കെ.നാണു സംസാരിച്ചു, ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ ചെയർമാൻ - കെ.ഗണേശൻ വൈസ് ചെയർമാൻ - കെ.കെ.ചന്ദ്രൻ മാസ്റ്റർ, പി.പി.മോഹനൻ മാസ്റ്റർ കൺവീനർ - കെ. പ്രിയേഷ് കുമാർ ജോ: കൺവീനർ - പി.സജേഷ് പി.പി.സജീവൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151890/ldf-veshala-local)