---
title: "അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ച് സ്വർണക്കടത്ത്:ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി മട്ടന്നൂർ വിമാനത്താവളത്തിൽ കണ്ണൂർ സ്വദേശി പിടിയിലായി"
english_title: "Smuggling of gold by hiding it in the form of paste in underwear"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151764/smuggling-of-gold-by-hiding-it-in-the-form-of-paste-in-underwear"
published_at: "2023-10-07T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652131d3f355f_Untitled-2-web.jpg"
keywords: []
---

# അടിവസ്ത്രത്തിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ച് സ്വർണക്കടത്ത്:ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി മട്ടന്നൂർ വിമാനത്താവളത്തിൽ കണ്ണൂർ സ്വദേശി പിടിയിലായി

> **Lead Summary:** **മട്ടന്നൂർ :** കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ എയർ ഇന്ത്യാ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി മുസാഫിറിൽ നിന്നാണ് സ്വർണം പിടികൂടിയത്.

## Article Content

**മട്ടന്നൂർ :** കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 49.49ലക്ഷംരൂപ വിലവരുന്ന 857-ഗ്രാം സ്വർണവുമായി മട്ടന്നൂർ സ്വദേശിയായ യുവാവിനെ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. ഇന്ന് രാവിലെ എയർ ഇന്ത്യാ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ മട്ടന്നൂർ സ്വദേശി മുസാഫിറിൽ നിന്നാണ് സ്വർണം പിടികൂടിയത്.

അടിവസ്ത്രത്തിനുളളിൽ പോസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വർണം. ചെക്ക്ഔട്ട് പരിശോധനയ്ക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പെരുമാറിയതിനെ തുടർന്നാണ് കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയത്. പരിശോധനയിൽ ഡി.ആർ. ഐ ഉദ്യോഗസ്ഥരും പങ്കെടുത്തു. മുസാഫിറിനെ നിയമനടപടികൾക്കായി എയർപോർട്ട് പൊലിസിന് കൈമാറി.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151764/smuggling-of-gold-by-hiding-it-in-the-form-of-paste-in-underwear)