---
title: "എൻ എസ് എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു"
english_title: "Under the leadership of NSS, the students cleaned the Sub-Registrar office premises in Thaliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151763/under-the-leadership-of-nss-the-students-cleaned-the-sub-registrar-office-premises-in-thaliparamb"
published_at: "2023-10-07T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652130cf9a835_Untitled-2-web.jpg"
keywords: []
---

# എൻ എസ് എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **സ്വച്ചതാ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ്‌ ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻ എസ് എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു. സബ് റജിസ്ട്രാർ പി ഷജിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്: **സ്വച്ചതാ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ്‌ ട്രെയിനിംഗ് കോളേജ് യൂണിറ്റ് എൻ എസ് എസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തളിപ്പറമ്പ് സബ് റജിസ്ട്രാർ ഓഫീസ് പരിസരം ശുചീകരിച്ചു. സബ് റജിസ്ട്രാർ പി ഷജിൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ഒരു വർഷം മുമ്പാണ് ബി എഡ് കോളേജുകളിൽ എൻ എസ് എസ് യുണിറ്റുകൾക്ക് അംഗീകാരം ലഭിച്ചത്. ആദ്യ വർഷം തന്നെ കേയി സാഹിബ്‌ കോളേജിനും യൂണിറ്റ് ലഭിച്ചു. കഴിഞ്ഞ ഒരു വർഷമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കാണ് കേയിസാഹിബ് യൂണിറ്റ് നേതൃത്വം നൽകി വരുന്നത്.

മത സൗഹാർദ പ്രവർത്തനങ്ങളുടെ ഭാഗമായി 900- വർഷം പഴക്കമുള്ള ശിവക്ഷേത്ര പരിസരം ശുചീകരിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഡിജിറ്റൽ ലിറ്ററസി പഠന കേന്ദ്രമായി കേയിസാഹിബ് ട്രെയിനിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റിനെ തെരഞ്ഞെടുത്തു.

ഇതിന്റെ ഭാഗമായി നിരവധി പേർക്ക് പരിശീലനം നൽകി വരുന്നു. മലയോരത്തെ നിർധന കുടുംബത്തിനായുള്ള ഭവന നിർമ്മാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രോഗ്രാം ഓഫീസർ ടി പി ഖാസിം അദ്ധ്യക്ഷത വഹിച്ചു.

എസ് പി റഫീഖ്,ഷരീഫ നൗഫിന,കെ പി അബ്ദുൽ നിസാർ,വളണ്ടിയർ ക്യാപ്റ്റന്മാരായ യദുകൃഷ്ണ, പി അനുശ്രീ,ടി വി ഐശ്വര്യ , വി രമ്യ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151763/under-the-leadership-of-nss-the-students-cleaned-the-sub-registrar-office-premises-in-thaliparamb)