---
title: "വീടും പറമ്പും എഴുതി കൊടുക്കാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ലക്ഷങ്ങളുടെ നാശനഷ്ട്ടം വരുത്തിയ യുവാവിനെതിരെ കേസ്"
english_title: "A case has been filed against the young man who broke into the house "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151651/a-case-has-been-filed-against-the-young-man-who-broke-into-the-house"
published_at: "2023-10-07T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520dbfa292d7_download_(1).jfif"
keywords: []
---

# വീടും പറമ്പും എഴുതി കൊടുക്കാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ലക്ഷങ്ങളുടെ നാശനഷ്ട്ടം വരുത്തിയ യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** വീടും പറമ്പും എഴുതി കൊടുക്കാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ലക്ഷങ്ങളുടെ നാശനഷ്ട്ടം വരുത്തിയ യുവാവിനെതിരെ കേസ്. കൂവേരി പടപ്പേങ്ങാട് കല്ലെടുത്ത് പട്ടുവം വളപ്പിൽ ഹൗസിൽ സുബൈദ കെ.പിയുടെ പരാതിയിലാണ് പാപ്പിനിശ്ശേരി മൂത്തേത് പുതിയപുരയിൽ മൻസൂർ എം എന്നയാൾക്കെതിരെ കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** വീടും പറമ്പും എഴുതി കൊടുക്കാത്ത വിരോധത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി ലക്ഷങ്ങളുടെ നാശനഷ്ട്ടം വരുത്തിയ യുവാവിനെതിരെ കേസ്. കൂവേരി പടപ്പേങ്ങാട് കല്ലെടുത്ത് പട്ടുവം വളപ്പിൽ ഹൗസിൽ സുബൈദ കെ.പിയുടെ പരാതിയിലാണ് പാപ്പിനിശ്ശേരി മൂത്തേത് പുതിയപുരയിൽ മൻസൂർ എം എന്നയാൾക്കെതിരെ കേസെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 ആം തീയതി പടപ്പേങ്ങാടുള്ള സുബൈദ കെപിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വീടിന്റെ തറയുടെ ടൈൽസ് ഇളക്കി പൊളിച്ചു ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീൻ മുതലായ വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും യുവതിയെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും സംഭവത്തിന് കാരണം യുവതിയുടെ പേരിലുള്ള വീടും പറമ്പും പ്രതിയുടെ പേരിൽ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടത് ചെയ്യാത്തതിലുള്ള വിരോധമാണ് എന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151651/a-case-has-been-filed-against-the-young-man-who-broke-into-the-house)