---
title: "മകൻ പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്ന് പറഞ്ഞ്  അമ്മയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെതിരെ കേസ്"
english_title: "A case has been filed against a young man "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151647/a-case-has-been-filed-against-a-young-man"
published_at: "2023-10-07T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520da39e1bab_Untitled-2-web.jpg"
keywords: []
---

# മകൻ പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്ന് പറഞ്ഞ്  അമ്മയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്:** മകൻ പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെതിരെ കേസ്. പട്ടുവം കോൺവെന്റിനെ സമീപത്തെ പുതിയ പുരയിൽ ഹൗസിൽ പത്മാവതിയുടെ പരാതിയിലാണ് സുജിൻ പട്ടുവത്തിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

**തളിപ്പറമ്പ്:** മകൻ പട്ടിക്കുട്ടിയെ ഉപദ്രവിച്ചെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെതിരെ കേസ്. പട്ടുവം കോൺവെന്റിനെ സമീപത്തെ പുതിയ പുരയിൽ ഹൗസിൽ പത്മാവതിയുടെ പരാതിയിലാണ് സുജിൻ പട്ടുവത്തിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

അഞ്ചാം തീയതി യുവതിയുടെ വീട്ടു വരാന്തയിൽ അതിക്രമിച്ച് കയറി ഗ്രിൽസിനടുത്തു നിൽക്കുകയായിരുന്നു യുവതിയെ മാക്സിയിൽ പിടിച്ചു വലിച്ചുമുറ്റത്തേക്ക് ഇടുകയും പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന വടികൊണ്ട് അടിക്കുകയും പിടിച്ചുമാറ്റാൻ വന്ന യുവതിയുടെ ഭർത്താവിനെ നിലത്തേക്ക് തള്ളിയിട്ടും മകന്റെ കയ്യും കാലും മൂന്ന് ദിവസത്തിനകം കൊത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഗെയ്റ്റ് അടക്കാൻ ചെന്ന യുവതിയുടെ പുറത്ത് പ്രതി കൈകൊണ്ട് അടിക്കുകയും ചെയ്തു മാനഹാനി വരുത്തി എന്നും പ്രതിയുടെ വീട്ടിലെ പട്ടിക്കുട്ടിയെ യുവതിയുടെ മകൻ ഉപദ്രവിച്ചു എന്ന് പറഞ്ഞറിഞ്ഞ വിരോധമാണ് ആക്രമണത്തിന് കാരണമെന്നും പരാതിയിൽ പറയുന്നു.

തളിപ്പറമ്പ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151647/a-case-has-been-filed-against-a-young-man)