---
title: "സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ച സഹോദരനെതിരെ കേസ്"
english_title: "A case against the brother who cut and injured his sister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151595/a-case-against-the-brother-who-cut-and-injured-his-sister"
published_at: "2023-10-06T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65202a4bd4507_images.jfif"
keywords: []
---

# സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ച സഹോദരനെതിരെ കേസ്

> **Lead Summary:** **പരിയാരം: **സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ച സഹോദരനെതിരെ പരിയാരം പോലീസ് കേസ് എടുത്തു. തറവാട്ടുവീട്ടിൽ വെച്ച് മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മാതാവിനാണ് സഹോദരന്റെ വെട്ടേറ്റത്. കടന്നപ്പള്ളി ചന്തപ്പുര സ്വദേശിനി കെ.കെ. സീമ യെയാണ് സഹോദരൻ വിനോദ് വെട്ടി പരിക്കേൽപിച്ചത്.

## Article Content

**പരിയാരം: **സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ച സഹോദരനെതിരെ പരിയാരം പോലീസ് കേസ് എടുത്തു. തറവാട്ടുവീട്ടിൽ വെച്ച് മകനെ ആക്രമിക്കുന്നത് തടയാൻ ചെന്ന മാതാവിനാണ് സഹോദരന്റെ വെട്ടേറ്റത്. കടന്നപ്പള്ളി ചന്തപ്പുര സ്വദേശിനി കെ.കെ. സീമ യെയാണ് സഹോദരൻ വിനോദ് വെട്ടി പരിക്കേൽപിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടേകാലോടെയാണ് സംഭവം. ഇരു കൈകൾക്കും കത്തി കൊണ്ട് സാരമായി വെട്ടേറ്റ യുവതിയെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ കത്തികൊണ്ട് അപായപ്പെടുത്താൻ ശ്രമിക്ക തടയാൻ ചെന്ന യുവതിയുടെ കഴുത്തിന് കത്തി കൊണ്ട് വെട്ടാൻ ശ്രമിക്കവെ കൈ കൊണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഇരു കൈകൾക്കും വെട്ടേറ്റത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ സഹോദരൻ വിനോദി നെതിരെ വധശ്രമത്തിന് പരിയാരം പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151595/a-case-against-the-brother-who-cut-and-injured-his-sister)