---
title: "ജമാഅത്തെ ഇസ് ലാമി അംഗവും മുൻ ജില്ലാ അസി. സെക്രട്ടറിയുമായ  കെ.പി. ആദം കുട്ടി  സാഹിബ് (62 ) നിര്യാതനായി."
english_title: "Member of Jamaat-e-Islami and former District Asst.  Secretary KP  Adam Kutty Sahib (62) passed away."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15154/Member-of-jamaat-e-islami"
published_at: "2021-12-08T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0e316c62a7_IMG-20211208-WA0991.jpg"
keywords: []
---

# ജമാഅത്തെ ഇസ് ലാമി അംഗവും മുൻ ജില്ലാ അസി. സെക്രട്ടറിയുമായ  കെ.പി. ആദം കുട്ടി  സാഹിബ് (62 ) നിര്യാതനായി.

> **Lead Summary:** തളിപ്പറമ്പ്: ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ സയ്യിദ് നഗറിലെ കെ.പി.ആദംകുട്ടി സാഹിബ് നിര്യാതനായി.

## Article Content

തളിപ്പറമ്പ്: ജമാഅത്തെ ഇസ്‌ലാമി അംഗവും മുന്‍ ജില്ലാ അസി. സെക്രട്ടറിയുമായ സയ്യിദ് നഗറിലെ കെ.പി.ആദംകുട്ടി സാഹിബ് നിര്യാതനായി.

സംസ്‌ക്കാരം നാളെ രാവിലെ 8.30 ന് തളിപ്പറമ്പ് ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍.

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഇന്ന് വൈകീട്ടാണ് മരണപ്പെട്ടത്.

റിട്ട.മല്‍സ്യഫെഡ് ജില്ലാ മാനേജരായിരുന്നു 

ജോലിയില്‍ നിന്ന് വിരമിച്ചശേഷം വിവിധ ഇസ്ലാമിക സ്ഥാപനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ജില്ലയില്‍ സംഗമം അയല്‍ക്കൂട്ടങ്ങളെ കെട്ടിപ്പടുത്ത മികവുറ്റ സഹകാരി സംഘാടകനാണ്.

മലയോര മേഖലയില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ ജനകീയമാക്കാന്‍ മുന്നില്‍ നിന്നു.

തളിപ്പറമ്പ് ഇഹ്‌സാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയും ഇപ്പോള്‍ വൈസ് ചെയര്‍മാനുമാണ്.

തളിപ്പറമ്പ്, ചെങ്ങളായി മസ്ജിദുകളുടെ സ്ഥാപക സാരഥിയാണ്.

മുട്ടം തഅലീമുല്‍ ഇസ്ലാം ട്രസ്റ്റ് മെമ്പറും കാരുണ്യ നികേതന്‍ മനേജറുമാണ്

ഭാര്യ: എസ്.കെ.സുബൈദ,

മക്കള്‍: മിര്‍സബ്, റിസ്വാന, ഷമ്മാസ്, ഹസ്‌ന.

മരുമക്കള്‍: ഷെബീര്‍, ജെയ്ദ ഖബറടക്കം നാളെ രാവിലെ 8.30 തളിപ്പറമ്പ് ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15154/Member-of-jamaat-e-islami)