---
title: "ചെറുകുന്ന് ഗവ.സൗത്ത് എൽ പി സ്കുളിനു വേണ്ടി  നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു"
english_title: "M Vigin MLA inaugurated the building constructed for Cherukunn Govt. South LP School."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151516/m-vigin-mla-inaugurated-the-building-constructed-for-cherukunn-govt-south-lp-school"
published_at: "2023-10-06T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fd801c824d_news-card.jpg"
keywords: []
---

# ചെറുകുന്ന് ഗവ.സൗത്ത് എൽ പി സ്കുളിനു വേണ്ടി  നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവഹിച്ചു

> **Lead Summary:** കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് ഗവ: എ എൽ പി സ്കൂളിന് വേണ്ടി പുതുതായ് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. നാല് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് മുറി, സ്റ്റാഫ് മുറി, ഹെഡ്മാസ്റ്റർ മുറി, സ്റ്റെയർ മുറി, ശുചിമുറി എന്നിവ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. 3 നിലയിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്.

## Article Content

കണ്ണപുരം പഞ്ചായത്തിലെ ചെറുകുന്ന് ഗവ: എ എൽ പി സ്കൂളിന് വേണ്ടി പുതുതായ് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. നാല് ക്ലാസ് മുറികളും, ഒരു സ്മാർട്ട് ക്ലാസ് മുറി, സ്റ്റാഫ് മുറി, ഹെഡ്മാസ്റ്റർ മുറി, സ്റ്റെയർ മുറി, ശുചിമുറി എന്നിവ ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. 3 നിലയിൽ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫൗണ്ടേഷനാണ് നൽകിയിരിക്കുന്നത്.

സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവാഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തികരിച്ചത്. ചടങ്ങിൽ .കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. രതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയായി .

ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ,എൻ ശ്രീധരൻ , എം ഗണേശൻ , ടി.കെ ദിവാകരൻ, എ.വി.പ്രഭാകരൻ,രേഷ്മ പരാഗൻ, എം ഗണേശൻ, വിനീത വി, ജയ, പി പി ബൈജു, കെ കെ ഗീതാമണി, എം വി വിനോദ് കുമാർ, കെ വി ശ്രീധരൻ, ടി കെ ദിവാകരൻ, വി കെ വിജയൻ, രാജേഷ് പാലങ്ങാട്ട്, സന്തോഷ്‌ സി ബി കെ, കെ വി രാമകൃഷ്ണൻ, വി രാജൻ, സുജിത്, അജിത, എം വി റീന, സ്കൂൾ എച് എം രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151516/m-vigin-mla-inaugurated-the-building-constructed-for-cherukunn-govt-south-lp-school)