---
title: "വാഹനപരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിലായി"
english_title: "Three youths were caught with hashish oil during the vehicle search"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151475/three-youths-were-caught-with-hashish-oil-during-the-vehicle-search"
published_at: "2023-10-06T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fae80bc667_download.jpg"
keywords: []
---

# വാഹനപരിശോധനക്കിടെ ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പിടിയിലായി

> **Lead Summary:** **ചെറുകുന്ന്: **കണ്ണപുരം എസ് ഐ രേഷ്മ കെ കെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി പെട്രോളിങ് ഡ്യൂട്ടിയും വാഹന പരിശോധനയും നടത്തിവരുന്നതിനിടെ ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കളെ പിടികൂടി.

## Article Content

**ചെറുകുന്ന്: **കണ്ണപുരം എസ് ഐ രേഷ്മ കെ കെയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി പെട്രോളിങ് ഡ്യൂട്ടിയും വാഹന പരിശോധനയും നടത്തിവരുന്നതിനിടെ ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കളെ പിടികൂടി.

കാസർഗോഡ് ബങ്കരകുന്ന് സ്വദേശികളായ അഹമ്മദ് സഫുവാൻ വി പി, ഹനൂഫ് ബി എച്ച്, കൊച്ചി പള്ളുരുത്തി സ്വദേശിയായ അഗസ്റ്റിൻ നോയൽ എന്നിവരെയാണ് ചെറുകുന്ന് താവം മേൽപ്പാലത്തിന് സമീപം വെച്ച് പിടികൂടിയത്. ഇവർ സഞ്ചരിച്ച KL47 I 4456 കാറിൽ Property ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. സി പി ഓ മനു, അനൂപ്, സിജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151475/three-youths-were-caught-with-hashish-oil-during-the-vehicle-search)