---
title: "മനോനില തെറ്റിയ യുവാവ് ആംബുലന്‍സ് തകര്‍ത്തു"
english_title: "The deranged young man smashed the ambulance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15134/the-deranged-young-man-smashed-the-ambulance"
published_at: "2021-12-08T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0bcb4503a3_006a3737-b0c0-41a6-a4f4-db0d05c3c47e.jpg"
keywords: []
---

# മനോനില തെറ്റിയ യുവാവ് ആംബുലന്‍സ് തകര്‍ത്തു

> **Lead Summary:** **കണ്ണൂര്‍: **മനോനില തെറ്റിയ യുവാവ് സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് വാനിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി.

## Article Content

**കണ്ണൂര്‍: **മനോനില തെറ്റിയ യുവാവ് സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട ആംബുലന്‍സ് വാനിന്റെ ചില്ലുകള്‍ തകര്‍ത്തതായി പരാതി.

കണ്ണൂര്‍ തെക്കീബസാറിനടുത്ത അശോക ആശുപത്രിക്ക് മുന്‍പില്‍ നിര്‍ത്തിയിട്ട കെ.എല്‍ 59 എല്‍-3171 നമ്പര്‍ വാഹനത്തിന്റെ ചില്ലുകളാണ് ഇന്ന് രാവിലെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

ഡ്രൈവര്‍ മുണ്ടേരിയിലെ ഹാരീസിന്റെ പരാതിയില്‍ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേയും വാഹനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ മനോവിഭ്രാന്തിയാല്‍ ഈ യുവാവ് അതിക്രമം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15134/the-deranged-young-man-smashed-the-ambulance)