---
title: "അർദ്ധനഗ്നനായി എത്തി വീടുകളിൽ കവർച്ച: കുറ്റിക്കോലിൽ താമസക്കാരനായ ഷാജഹാൻ പിടിയിൽ"
english_title: "a resident of Kuttikol, was arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151220/a-resident-of-kuttikol-was-arrested"
published_at: "2023-10-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e58cc35835_news-card.jpg"
keywords: []
---

# അർദ്ധനഗ്നനായി എത്തി വീടുകളിൽ കവർച്ച: കുറ്റിക്കോലിൽ താമസക്കാരനായ ഷാജഹാൻ പിടിയിൽ

> **Lead Summary:** നഗരത്തിലെ ആൾ താമസമുള്ള വീടുകളിൽ അർദ്ധനഗ്നനായി എത്തി കവർച്ച നടത്തിയ പ്രതി തളിപ്പറമ്പിൽ വച്ച് പിടിയിലായി. കോട്ടയം സ്വദേശി ഷാജഹാൻ എന്ന ബൈജുവിനെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹനനും സ്ക്വാഡും അറസ്റ്റ് ചെയ്തത്.

## Article Content

നഗരത്തിലെ ആൾ താമസമുള്ള വീടുകളിൽ അർദ്ധനഗ്നനായി എത്തി കവർച്ച നടത്തിയ പ്രതി തളിപ്പറമ്പിൽ വച്ച് പിടിയിലായി. കോട്ടയം സ്വദേശി ഷാജഹാൻ എന്ന ബൈജുവിനെയാണ് കണ്ണൂർ ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹനനും സ്ക്വാഡും അറസ്റ്റ് ചെയ്തത്.

കോട്ടയം സ്വദേശിയായ ഇയാൾ 20 വർഷമായി ബക്കളം കുറ്റിക്കോലിൽ താമസിച്ചു വരികയായിരുന്നു. ടൗണിലെ മൂന്ന് വീടുകളിൽ നിന്നായി വൻ കവർച്ചയാണ് ഇയാൾ നടത്തിയത്. ആൾ താമസമുള്ള വീടുകളുടെ പിന്നാമ്പുറത്തെ വാതിലുകളും ജനലുകളും തകർത്താണ് നടത്തിയിരുന്നത്. ടൗണിലെ ഡോക്ടർ താമസിക്കുന്ന വീട്ടിലും സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിലും മറ്റൊരു വീട്ടിലും നിന്നുമായി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവുമാണ് മോഷ്ടാവ് കവർന്നത്.

വീടുകളിലെയും മറ്റും നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പോലീസ് സംഘത്തിന് മോഷ്ടാവിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെങ്കിലും നേരം വെളുക്കുമ്പോഴേക്കും ഇയാൾ സ്ഥലത്ത് നിന്നും മുങ്ങി കുറ്റിക്കോലിലെ താമസസ്ഥലത്തേക്ക് എത്തുകയായിരുന്നു പതിവ്. പട്രോളിങ് സംഘത്തിന്റെ ഏറെ ദിവസത്തെ നിരീക്ഷണത്തിനിടുവിലാണ് പ്രതി പിടിയിലായത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151220/a-resident-of-kuttikol-was-arrested)