---
title: "അക്രമക്കേസിൽ ഗൾഫിലേക്ക് മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ"
english_title: "Pitikittapulli arrested for drowning in Gulf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15120/pitikittapulli-arrested-for-drowning-in-gulf"
published_at: "2021-12-08T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0ae39d7636_OIP (1).jpg"
keywords: []
---

# അക്രമക്കേസിൽ ഗൾഫിലേക്ക് മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്:** അക്രമ കേസിൽ ഗൾഫിലേക്ക് മുങ്ങിയ ബി ജെ പി പ്രവർത്തകനായ പിടികിട്ടാപ്പുള്ളി ഒമ്പത് വർഷത്തിന് ശേഷം പോലീസ് പിടിയിൽ.

## Article Content

**തളിപ്പറമ്പ്:** അക്രമ കേസിൽ ഗൾഫിലേക്ക് മുങ്ങിയ ബി ജെ പി പ്രവർത്തകനായ പിടികിട്ടാപ്പുള്ളി ഒമ്പത് വർഷത്തിന് ശേഷം പോലീസ് പിടിയിൽ.

2012 ജനുവരി 13ന് കുറുമാത്തൂർ കൂനത്തെ സി പി എം നിയന്ത്രണത്തിലുള്ള വയലപ്ര നാരായണൻ സ്മാരക വായനശാല മന്ദിരം ഒരു സംഘം ബി ജെ പി പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയും കൊടിമരങ്ങളും ഫർണിച്ചറുകളും തകർക്കുകയും സി പി എം പ്രവർത്തകനായ പന്നിയൂരിലെ നാരായണനെ അടിച്ചു പരിക്കേല്പിക്കുകയും ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന ബിജെപി പ്രവർത്തകൻ പന്നിയൂരിലെ ഒറ്റപുരയ്ക്കൽ ഹൗസിൽ മനോഹരനെ (36)യാണ് തളിപ്പറമ്പ് ഡി വൈ .എസ് .പി .യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.സി.ദിലീപ് കുമാർ, അസി.സബ് ഇൻസ്പെക്ടർ എ.പ്രേമരാജൻ, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, ഷമീം എന്നിവരടങ്ങിയ സംഘം കൂനത്തെ വീട്ടിൽ വെച്ച് പിടികൂടിയത്.

വിദേശത്ത് നിന്നും ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ്നടത്തിയ റെയ്ഡിലാണ് പിടിയിലായത്.കേസിൽ 13 പേരാണ് പ്രതികൾ ഒമ്പതാം പ്രതിയായ മനോഹരൻ സംഭവ ശേഷം ഗൾഫിലേക്ക് കടന്നിരുന്നു.

ഈ വർഷം പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15120/pitikittapulli-arrested-for-drowning-in-gulf)