---
title: "കണ്ടോത്ത് എ എൽ പി സ്കൂളിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഉത്ഘാടനം ചെയ്തു"
english_title: " inaugurated the pre-primary section"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151103/inaugurated-the-pre-primary-section"
published_at: "2023-10-04T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d83fc6ecde_news-card.jpg"
keywords: []
---

# കണ്ടോത്ത് എ എൽ പി സ്കൂളിൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗം ഉത്ഘാടനം ചെയ്തു

> **Lead Summary:** കണ്ടോത്ത് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി പി സമീറ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാലയ വിപുലീകരണത്തിന്റെ ഭാഗമായാണ് കണ്ടോത്ത് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം തുടങ്ങിയത്.

## Article Content

കണ്ടോത്ത് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു. പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി പി സമീറ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാലയ വിപുലീകരണത്തിന്റെ ഭാഗമായാണ് കണ്ടോത്ത് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം തുടങ്ങിയത്.

പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ടി പി സമീറ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് പി ഷിജിത്ത് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി വി സജിത , കൗൺസിലർമാരായ കെ ചന്ദ്രിക , കെ യു രാധാകൃഷ്ണൻ ,കെ കെ ഫൽഗുനൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ സി കരുണാകരൻ, ടി എ സിന്ധു , സുനിൽ കുന്നരു , എം വി സുജല , ഇ വി രമ്യ , പി പി ശശിധരൻ ,എം ശാന്ത കുമാരി , എം വനജാക്ഷി , കെ ടി ബാലാമണി എന്നിവർ സംബന്ധിച്ചു.

പി പി സനില സ്വാഗതവും എ കെ ഗിരിജ നന്ദിയും പറഞ്ഞു. ഉൽസവാന്തരീക്ഷത്തിൽ നടന്ന പ്രീ പ്രൈമറി പ്രവേശനോത്സവത്തിൽ നാട്ടുകാർ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151103/inaugurated-the-pre-primary-section)