---
title: "കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു"
english_title: "A six-year-old girl died in a collision between a bike and a scooty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150942/a-six-year-old-girl-died-in-a-collision-between-a-bike-and-a-scooty"
published_at: "2023-10-04T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d02a5c79c8_Untitled-2-web.jpg"
keywords: []
---

# കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

> **Lead Summary:** കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ് ഹസീന ദമ്പതികളുടെ മകൾ ഷഹ ഷിറാസ് ആണ് മരണപ്പെട്ടത്.

## Article Content

കെ കണ്ണപുരം വായനശാലയ്ക്ക് സമീപം ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. കണ്ണപുരം സ്വദേശികളായ ഷിറാസ് ഹസീന ദമ്പതികളുടെ മകൾ ഷഹ ഷിറാസ് ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 8:30 യാണ് സംഭവം പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു KL 13 KW 49 64 ബുള്ളറ്റും എതിരെ വരികയായിരുന്ന KL 13 AR 14 32 സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്.

കുട്ടി മദ്രസ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് അപകടം. സ്കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും ബുള്ളറ്റ് ഓടിച്ചിരുന്നയാൾക്കും പരിക്ക് പറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150942/a-six-year-old-girl-died-in-a-collision-between-a-bike-and-a-scooty)