---
title: "തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവം '23; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Thaliparam Merchants Association Trade Festival '23"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150907/thaliparam-merchants-association-trade-festival-23"
published_at: "2023-10-04T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cdf55af771_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവം '23; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ് :** തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. നാളെ ഒക്ടോബർ 5 മുതൽ മെമ്പർമാരുടെ സ്ഥാപനത്തിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണിൽ നിന്നും അരക്കോടിയിലേറെ രൂപ വില വരുന്ന 7000 ത്തോളം സമ്മാനങ്ങൾ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വ്യാപാരോത്സവം 2023 പദ്ധതി പ്രകാരം ലഭിക്കും.

## Article Content

**തളിപ്പറമ്പ് :** തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ വ്യാപാരോത്സവം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. നാളെ ഒക്ടോബർ 5 മുതൽ മെമ്പർമാരുടെ സ്ഥാപനത്തിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണിൽ നിന്നും അരക്കോടിയിലേറെ രൂപ വില വരുന്ന 7000 ത്തോളം സമ്മാനങ്ങൾ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും വ്യാപാരോത്സവം 2023 പദ്ധതി പ്രകാരം ലഭിക്കും.

വ്യാപാരികൾക്ക് കൂപ്പൺ നൽകുന്നതിനും പദ്ധതിയുടെ പ്രചരണം നടത്തുന്നതിന് വേണ്ടിയിട്ടുള്ള സൗകര്യത്തിന് വേണ്ടിയാണ് വ്യാപാരഭവന് പുറമേ സ്വാഗതസംഘം ഓഫീസ്‌ സൗകര്യം ഏർപ്പെടുത്തിയത് ആർ ഡി ഒ ഇ.പി മേഴ്‌സി ഉൽഘാടനം ചെയ്തു. ഹസൻ ഇസ്കാൻ,അജ്നാസ്.പി (ഇസ്കാൻ ജ്വല്ലറി) റാഫി ( ഷൂ ബീ ഡു) വൈസ് പ്രസിഡണ്ട് മാരായ എം എ മുനീർ, കെ അയ്യൂബ് ,അൽഫാ മുസ്തഫ .സെക്രട്ടറിമാരായ കെ കെ നാസർ ,സി പി ഷൗക്കത്തലി ,കെ വി ഇബ്രാഹിംകുട്ടി.യൂത്ത് വിങ് യൂണിറ്റ് പ്രസിഡണ്ട് ബി. ശിഹാബ് എന്നിവർ പങ്കെടുത്തു. തളിപ്പറമ്പ് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി വി.താജുദ്ദീൻ സ്വാഗതവും ട്രഷറർ ടി ജയരാജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150907/thaliparam-merchants-association-trade-festival-23)