---
title: "ആൾമറയില്ലാത്ത കിണറ്റിൽ വീണ് 10 വയസുകാരൻ മരിച്ചു "
english_title: "A 10-year-old boy died after falling into a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150848/a-10-year-old-boy-died-after-falling-into-a-well"
published_at: "2023-10-03T21:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c38fc15277_Untitled-2-web.jpg"
keywords: []
---

# ആൾമറയില്ലാത്ത കിണറ്റിൽ വീണ് 10 വയസുകാരൻ മരിച്ചു 

> **Lead Summary:** **ബേക്കൽ: **ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുൾ റഹ്മാന്‍ ബാവഖിയുടെ മകന്‍ ആഷിക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.

## Article Content

**ബേക്കൽ: **ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുൾ റഹ്മാന്‍ ബാവഖിയുടെ മകന്‍ ആഷിക് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം.

കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് കിണറ്റില്‍ വീണ് കിടക്കുന്നതായി കണ്ടത്. നാട്ടുകാർ ഉടന്‍ പുറത്തെടുത്ത് കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുണിയ മിന്‍ഹാജ് പബ്ലിക് സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിയാണ്.

മാതാവ്: സുഹ്‌റാബീവി (കോളിയടുക്കം) സഹോദരങ്ങള്‍: അബൂ ത്വാഹിര്‍ (എസ് എസ് എഫ് യൂനിറ്റ് പ്രസിഡണ്ട്), നിസാം, നസീം, ബിശ്‌റുല്‍ ഹാഫി, ഫാത്വിഹ്, ആയിഷത്ത്, ഇര്‍ഫാന. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150848/a-10-year-old-boy-died-after-falling-into-a-well)