---
title: "സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, നാല് മരണം"
english_title: "helicopter crash"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15070/helicopter-crash"
published_at: "2021-12-08T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b07d39d00fe_coonoor_accident.jpg"
keywords: []
---

# സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, നാല് മരണം

> **Lead Summary:** **കോയമ്പത്തൂര്‍: **സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഊട്ടിക്കടുത്ത് കുനൂരിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

## Article Content

**കോയമ്പത്തൂര്‍: **സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച സേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഊട്ടിക്കടുത്ത് കുനൂരിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബിപിന്‍ റാവത്തിന്റെ നിലയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.

ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ കയറിയ എംഐ 17 വിഎച്ച് കോപ്്റ്റര്‍ തകര്‍ന്നുവീണതായി വ്യോമസേന അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സേനയുടെ അറിയിപ്പില്‍ പറയുന്നു. 

ബിപിന്‍ റാവത്തിന്റെ ഭാര്യ മുധുലിക ഉള്‍പ്പെടെ പതിനാലുപേര്‍ കോപ്റ്ററില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി ഡല്‍ഹിയില്‍ സേനാ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകളില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15070/helicopter-crash)