---
title: "തളിപ്പറമ്പിലെ ചുമട്ടുതൊഴിലാളിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ എൻ യു ഷാഫി മരണപ്പെട്ടു"
english_title: "NU Shafi, a porter in Taliparam and a Muslim League activist, died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150692/nu-shafi-a-porter-in-taliparam-and-a-muslim-league-activist-died"
published_at: "2023-10-03T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bada34f61e_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിലെ ചുമട്ടുതൊഴിലാളിയും മുസ്ലീം ലീഗ് പ്രവർത്തകനുമായ എൻ യു ഷാഫി മരണപ്പെട്ടു

> **Lead Summary:** **തളിപ്പറമ്പ്: **മുക്കോലയിലെ എൻ യു ഷാഫി (ഉണ്ട ഷാഫി) നിര്യാതനായി. തളിപ്പറമ്പ് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. വീണ് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരിക്കെയാണ് മരിച്ചത്.

## Article Content

**തളിപ്പറമ്പ്: **മുക്കോലയിലെ എൻ യു ഷാഫി (ഉണ്ട ഷാഫി) നിര്യാതനായി. തളിപ്പറമ്പ് മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ്. വീണ് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരിക്കെയാണ് മരിച്ചത്.

മുസ്ലിം ലീഗ് പ്രവർത്തകനായ ഇദ്ദേഹത്തിന് കെ വി എം കുഞ്ഞി മരിച്ച സമയം ഏഴാം മൈലിൽ വെച്ചുണ്ടായ സി പി എമ്മിന്റെ അക്രമത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ് ഇടത്ത് കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയും കണ്ണ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. മുഖത്തും സാരമായി പരിക്കേറ്റിരുന്നു.

പരേതരായ പി വി അബ്ദുള്ള, എൻ യു സുബൈദ എന്നിവരുടെ മകനാണ്. സഹോദരങ്ങൾ ഖദീജ, ഇബ്രാഹിം, സുമയ്യത്ത്, ജുബൈരിയ,മുഹമ്മദ്‌ സുഹൈൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150692/nu-shafi-a-porter-in-taliparam-and-a-muslim-league-activist-died)