---
title: "താന്ത്രിക കർമ്മങ്ങൾക്കിടയിലുംകര കൃഷിയിൽ നൂറുമേനി വിളയിച്ച് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ സാരഥി"
english_title: "Brahmashri Unnikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150547/brahmashri-unnikrishnan"
published_at: "2023-10-02T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ab61a817ca_news-card-Recovered.jpg"
keywords: []
---

# താന്ത്രിക കർമ്മങ്ങൾക്കിടയിലുംകര കൃഷിയിൽ നൂറുമേനി വിളയിച്ച് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ സാരഥി

> **Lead Summary:** താന്ത്രിക കർമ്മങ്ങൾക്കിടയിലുംകര കൃഷിയിൽ നൂറുമേനി വിളയിച്ച് കൃഷിയിൽ സജീവമായി മണ്ടൂർ തലക്കോടത്ത് മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ സാരഥി. കഴിഞ്ഞ നാലു വർഷത്തോളമായി വീടിനോട് ചേർന്ന 10 സെൻറ് സ്ഥലത്താണ് കര കൃഷിയിൽ നൂറുമേനി.

## Article Content

താന്ത്രിക കർമ്മങ്ങൾക്കിടയിലുംകര കൃഷിയിൽ നൂറുമേനി വിളയിച്ച് കൃഷിയിൽ സജീവമായി മണ്ടൂർ തലക്കോടത്ത് മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ സാരഥി. കഴിഞ്ഞ നാലു വർഷത്തോളമായി വീടിനോട് ചേർന്ന 10 സെൻറ് സ്ഥലത്താണ് കര കൃഷിയിൽ നൂറുമേനി.

വിളയിച്ചിരിക്കുന്നത് പൗർണമി നെൽവിത്താണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കൃഷിയിൽ സഹായിച്ച് കൊണ്ട് സഹോദരി ഉഷയും ഭാര്യ സീമയും ഒപ്പം ഉണ്ട്. കൊയ്ത്തു കഴിഞ്ഞാലുടൻ തന്നെ പച്ചക്കറി കൃഷിയും നടത്തിവരുന്നു. കിട്ടുന്ന നെല്ല് അടുത്ത ക്ഷേത്രങ്ങളിലും തറവാടുകളിലും തുലാമാസത്തെ പുത്തരിയാടിയന്തരത്തിനായി ഉപയോഗിക്കാൻ നൽകും.

കാർഷിക സംസ്കൃതിയുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് കൊയ്തെടുത്ത കതിർ ആഘോഷത്തോടെ പടിഞ്ഞാറ്റയിൽ വെച്ചു. കൊയ്ത്തുൽസവം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം ശോഭ നിർവഹിച്ചു. ആത്മായുടെ ജില്ലാ കർഷക അവാർഡ് ജേതാവ് കക്കീൽ ദാമോദരൻ, ചെറുതാഴംപഞ്ചായത്തംഗം ടിവി കുഞ്ഞിക്കണ്ണൻ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ടിവി സന്തോഷ് , ബ്രാഞ്ച് സെക്രട്ടറി സി പി സുനിൽ നിഷ ,സബി വാടിക്കൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150547/brahmashri-unnikrishnan)