---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ  ഓർമ്മമരം ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Ormaram campaign was organized under the leadership of Taliparamb Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150507/ormaram-campaign-was-organized-under-the-leadership-of-taliparamb-municipal-corporation"
published_at: "2023-10-02T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a8a55e1017_news-card-Recovered.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ  ഓർമ്മമരം ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ നഗരസഭ നെറ്റ് സീറോ എമിഷൻ ജനങ്ങളിലൂടെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി മരങ്ങൾ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഇന്ന് രാവിലെ 10.30 ന് മാനെങ്കാവ്, പൂക്കോത്ത് കൊട്ടാരം പരിസരങ്ങളിൽ 'ഓർമ്മ മരം , ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ നെറ്റ് സീറോ എമിഷൻ ജനങ്ങളിലൂടെ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി മരങ്ങൾ നട്ടു വളർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഇന്ന് രാവിലെ 10.30 ന് മാനെങ്കാവ്, പൂക്കോത്ത് കൊട്ടാരം പരിസരങ്ങളിൽ 'ഓർമ്മ മരം , ക്യാമ്പയിൻ സംഘടിപ്പിച്ചു.

വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ ഉത്ഘാടനം നിർവഹിച്ചു. ആരോഗ്യ ചെയർപേഴ്സൺ നബീസ ബീവി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ രമേശൻ സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി മുഹമ്മദ് നിസാർ ,കൗൺസിലർമാരായ സലീം കോടിയിൽ, വത്സരാജൻ,സജീറ എം. പി , സുജാത കെ, തുടങ്ങിയവർ ആശംസ അറിയിച്ചു.മുനിസിപ്പൽ സെക്രട്ടറി സുബൈർ കെ പി നന്ദി രേഖപ്പെടുത്തി. ക്ലീൻ സിറ്റി മാനേജർ രഞ്ജിത് കുമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ക്ഷേത്രം ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150507/ormaram-campaign-was-organized-under-the-leadership-of-taliparamb-municipal-corporation)