---
title: "കണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍"
english_title: "ed-raid-in-sdpi-leaders-house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15044/ed-raid-in-sdpi-leaders-house"
published_at: "2021-12-08T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0638e44784_ed_kannur.jpg"
keywords: []
---

# കണ്ണൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍

> **Lead Summary:** കണ്ണൂരില്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് റെയ്ഡ്.

## Article Content

കണ്ണൂരില്‍ പെരിങ്ങത്തൂരില്‍ എസ്ഡിപിഐ പ്രാദേശിക നേതാവിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. പെരിങ്ങത്തൂര്‍ സ്വദേശി ഷഫീഖിന്റെ വീട്ടിലാണ് റെയ്ഡ്.

ഇന്ന് രാവിലെ എട്ട് മണിക്കാണ് മുംബൈയില്‍ നിന്നും ഇഡി സംഘമെത്തിയത്. ചൊക്ലി പൊലീസും സ്ഥലത്തുണ്ട്.

ഇഡി ഗോ ബാക്ക് വിളികളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ പ്രതിഷേധിച്ചു.
ബിജെപിക്ക് സ്വാധീനമുള്ള ഗുരുജി മുക്കിലാണ് ഷഫീഖിന്റെ വീട്.

കുറച്ച് ദിവസം മുമ്പ് പ്രദേശത്ത് നടന്ന പൊതുപരിപാടിക്കിടെ ആര്‍എസ്എസിനും ബിജെപിക്കുമതിരെ ഷഫീഖ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഷെഫീഖിനെതിരെ ചൊക്ലി പൊലീസിന് ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്‍കി.

വിദേശഫണ്ട് സ്വീകരിച്ച് നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ഷഫീഖ് ശ്രമിക്കുന്നെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് എന്നാണ് വിവരം.

സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ സംഘര്‍ഷാവസ്ഥയുണ്ട്. കൂടുതല്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15044/ed-raid-in-sdpi-leaders-house)