---
title: "ആടിയും പാടിയും വയോജന ദിനം ഉത്സവമാക്കി കൂനം സീനിയർ സിറ്റിസൺ ഫ്രൻറ്സ്"
english_title: "Koonam Senior Citizen Friends celebrated Senior Citizens Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150411/koonam-senior-citizen-friends-celebrated-senior-citizens-day"
published_at: "2023-10-02T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a3e279f3d1_news-card.jpg"
keywords: []
---

# ആടിയും പാടിയും വയോജന ദിനം ഉത്സവമാക്കി കൂനം സീനിയർ സിറ്റിസൺ ഫ്രൻറ്സ്

> **Lead Summary:** കൂനം ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി പി മാധവൻ ഉദ്ഘാടനം ചെയ്തു.വായനശാലാ സെക്രട്ടറി സി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ എവി കുഞ്ഞമ്പുവിനെ എൻ വി രവീന്ദ്രൻ ആദരിച്ചു.

## Article Content

കൂനം ഗ്രാമീണ വായനശാലയിൽ നടന്ന പരിപാടി പി മാധവൻ ഉദ്ഘാടനം ചെയ്തു.വായനശാലാ സെക്രട്ടറി സി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ എവി കുഞ്ഞമ്പുവിനെ എൻ വി രവീന്ദ്രൻ ആദരിച്ചു.

പി കെ പ്രഭാകരൻ ആശംസ നേർന്ന് സംസാരിച്ചു 'രാവിലെ 9 മണിക്ക് ആരംഭിച്ച നടത്ത മത്സരത്തിൽ എം വി രാഘവൻ ഒന്നാം സ്ഥാനവും എവി ബാലകൃഷ്ണൻ, എം രാഘവൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.

കലാ പരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സമ്മാന വിതരണം പി വി ദേവദാസൻ എഴുത്തുകാരി രമ്യ രതീഷ് എന്നിവർ നിർവഹിച്ചു. പരിപാടിക്ക് എ രാമൻ സ്വാഗതവും കെ പങ്കജാക്ഷി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150411/koonam-senior-citizen-friends-celebrated-senior-citizens-day)