---
title: "കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമാവാർഷികത്തിൽ ചെങ്കടലായി തളിപ്പറമ്പ്"
english_title: "On the first death anniversary of Kodiyeri Balakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150405/on-the-first-death-anniversary-of-kodiyeri-balakrishnan"
published_at: "2023-10-02T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a390363a81_news-card.jpg"
keywords: []
---

# കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമാവാർഷികത്തിൽ ചെങ്കടലായി തളിപ്പറമ്പ്

> **Lead Summary:** കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തളിപ്പറമ്പിൽ അനുസ്മരണ പൊതുയോഗവും റെഡ് വളണ്ടിയർ മാർച്ചും നടന്നു.അയ്യായിരം റെഡ് വളണ്ടിയർമാർ അണിനിരന്ന പ്രൗഡ ഗംഭീരമായ വളണ്ടിയർ മാർച്ച് തളിപ്പറമ്പ് ടൗൺ ചുറ്റി ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ അവസാനിച്ചു.

## Article Content

കോടിയേരി ബാലകൃഷ്ണൻ്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ തളിപ്പറമ്പിൽ അനുസ്മരണ പൊതുയോഗവും റെഡ് വളണ്ടിയർ മാർച്ചും നടന്നു.അയ്യായിരം റെഡ് വളണ്ടിയർമാർ അണിനിരന്ന പ്രൗഡ ഗംഭീരമായ വളണ്ടിയർ മാർച്ച് തളിപ്പറമ്പ് ടൗൺ ചുറ്റി ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ അവസാനിച്ചു.

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉ്ഘാടനം ചെയ്തു. ഏറ്റെടുത്ത സ്ഥാനങ്ങളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് കോടിയേരി, കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ആക്രമം അഴിച്ചുവിട്ടപ്പോൾ അതിനെ ഫലപ്രദമായി നേരിടുന്നതിന് കോടിയേരിയുടെ നേത്ര പാടവത്തിന് സാധിച്ചു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പി.കെ.ശ്രീമതി, ടി.വി.രാജേഷ്, എം.പ്രകാശന്‍, പി.വി.ഗോപിനാഥ്, വി.നാരായണന്‍, കെ.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലും തളിപ്പറമ്പിലുമാണ് അനുസമരണ സമ്മേളനം നടന്നത്. അതോടൊപ്പം പയ്യാമ്പലത്ത് കോടിയേരി അനുസ്മരണ സ്തൂപം അനാച്ഛാദനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150405/on-the-first-death-anniversary-of-kodiyeri-balakrishnan)