---
title: "ലോക വയോജന ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "free Ayurvedic medical camp was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150281/free-ayurvedic-medical-camp-was-organized"
published_at: "2023-10-01T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65195116a3dd5_news-card.jpg"
keywords: []
---

# ലോക വയോജന ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പിന്റെയും ഇ.എം.എസ്. സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ വയോജന വേദിയുടെയും നേതൃത്വത്തിൽ ലോക വയോജന ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പിന്റെയും ഇ.എം.എസ്. സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ വയോജന വേദിയുടെയും നേതൃത്വത്തിൽ ലോക വയോജന ദിനത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. പി.ശ്രീധരൻ ഉൽഘാടനം ചെയ്തു. Dr: അമ്പിളി സി നേതൃത്വം നൽകി. വായനശാല രക്ഷാധികാരി ശ്രീ. കെ.കെ ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വയോജന വേദി സെക്രട്ടറി പി.വി ജയരാജൻ സ്വാഗതവും വയോജന വേദി പ്രസിഡന്റ് കെ.ഗോപിനാഥൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150281/free-ayurvedic-medical-camp-was-organized)