---
title: "നാൽപ്പത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with 41 and a half liters of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150179/the-young-man-was-caught-with-41-and-a-half-liters-of-foreign-liquor"
published_at: "2023-10-01T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518f38bd06ac_news-card.jpg"
keywords: []
---

# നാൽപ്പത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** വില്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി രാമപുരത്തെ പ്രധാന വിദേശ മദ്യവില്പനക്കാരനായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ.

## Article Content

വില്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി രാമപുരത്തെ പ്രധാന വിദേശ മദ്യവില്പനക്കാരനായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ.

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും മാതമംഗലം- രാമപുരം, തവിടുശ്ശേരി, പയ്യന്നൂർ, ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ രാമപുരത്ത് വീടിന് സമീപത്തുള്ള കുളിമുറിപ്പുരയിൽ വില്പനക്കായി സൂക്ഷിച്ച 83 വിദേശമദ്യക്കുപ്പികളിലായി നാല്പത്തിയൊന്നര ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി. ഷൈജു.വി.പി(40)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വിനീഷ്, എം.കലേഷ്. ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150179/the-young-man-was-caught-with-41-and-a-half-liters-of-foreign-liquor)