---
title: "ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു"
english_title: "two-day Kala Mamangam at Thaliparamba Tagore Vidyaniketan Government Higher Secondary School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150125/two-day-kala-mamangam-at-thaliparamba-tagore-vidyaniketan-government-higher-secondary-school"
published_at: "2023-09-30T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65184609bd20d_news-card.jpg"
keywords: []
---

# ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു

> **Lead Summary:** **തളിപ്പറമ്പ : **തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു.തളിപ്പറമ്പ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. കല്ലിങ്കീൽ പദ്മനാഭൻ ഈ വർഷത്തെ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ. വി കെ സുരേഷ് ബാബു വീശിഷ്ടാതിഥി ആയിരുന്നു.

## Article Content

**തളിപ്പറമ്പ : **തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു.തളിപ്പറമ്പ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ. കല്ലിങ്കീൽ പദ്മനാഭൻ ഈ വർഷത്തെ കലോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാംസ്കാരിക പ്രഭാഷകനുമായ ശ്രീ. വി കെ സുരേഷ് ബാബു വീശിഷ്ടാതിഥി ആയിരുന്നു.

\തളിപ്പറമ്പ നഗരസഭ ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ,വാർഡ് കൗൺസിലർ ശ്രീമതി. പി റജില അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ. പി കെ രാജേന്ദ്രൻ, എസ് എം സി ചെയർമാൻ ശ്രീ. എൻ വി രാമചന്ദ്രൻ, മദർ പി ടി എ പ്രസിഡന്റ്‌ ശ്രീമതി. ടി വി സിന്ധു,ഹെഡ്മാസ്റ്റർ ശ്രീ. പി ആനന്ദൻ, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി.ഗീത, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പി സൗദാമിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സജി ജോൺ സ്വാഗതവും, കലോസവ കൺവീനർ ശ്രീമതി. ഇ അഷിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150125/two-day-kala-mamangam-at-thaliparamba-tagore-vidyaniketan-government-higher-secondary-school)