---
title: "കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സൂചന സമരം നടത്തി"
english_title: "Post Graduate Association at Kannur Govt Medical College A signal strike was carried out"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149943/post-graduate-association-at-kannur-govt-medical-college-a-signal-strike-was-carried-out"
published_at: "2023-09-30T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65179846edd64_news-card.jpg"
keywords: []
---

# കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സൂചന സമരം നടത്തി

> **Lead Summary:** **പരിയാരം: **കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സൂചനാ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പി.ജി.അസോസിയേഷൻ, എം.ബി.ബി.എസ്. ഹൗസ് സർജൻ അസോസിയേഷൻ, ഡെന്റൽ ഹൗസ് സർജൻ അസോസിയേഷൻ എന്നീ സംഘടനകൾ സൂചന സമരം നടത്തി.

## Article Content

**പരിയാരം: **കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ സൂചനാ സമരത്തിന്റെ ഭാഗമായി കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പി.ജി.അസോസിയേഷൻ, എം.ബി.ബി.എസ്. ഹൗസ് സർജൻ അസോസിയേഷൻ, ഡെന്റൽ ഹൗസ് സർജൻ അസോസിയേഷൻ എന്നീ സംഘടനകൾ സൂചന സമരം നടത്തി.

സ്റ്റൈപ്പന്റ് വർധിപ്പിക്കുക, പി.ജി.ഡോക്ടർമാരുടെ പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനും രൂപം കൊണ്ട കമ്മിറ്റിയുടെ കൃത്യ നിർവഹണത്തിലുള്ള അഭാവം പരിഹരിക്കുക, അമിതമായ സർവ്വകലാശാല ഫീസുകൾ കുറക്കുക, ഡോക്ടർമാരുടെയും എം.ബി.ബി.എസ്. ഡെന്റൽ ഹൗസ് സർജന്മാരുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിൽ വരുന്ന വീഴ്ചകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ നടന്ന സമരത്തിൽ പി.ജി. അസോസിയേഷൻ ഡോ.അരുൺ ടോണിയോ , എം.ബി.ബി.എസ്. ഹൗസ് സർജൻ അസോസിയേഷൻ ഡോ. അരുണിമ ,ഡോ. അസീം ഡെന്റൽ ഹൗസ് സർജൻ അസോസിയേഷൻ ഡോ.നിവേദിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149943/post-graduate-association-at-kannur-govt-medical-college-a-signal-strike-was-carried-out)