---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്നും നാളെയും കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും"
english_title: "Minister MV Govindan Master will attend various functions in Kannur today and tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14990/minister-mv-govindan-master-will-attend-various-functions-in-kannur-today-and-tomorrow"
published_at: "2021-12-08T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b01ca856a4e_images (7).jpg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഇന്നും നാളെയും കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും

> **Lead Summary:** **തളിപ്പറമ്പ്:** തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8, 9 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

**തളിപ്പറമ്പ്:** തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 8, 9 തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

നാളെ രാവിലെ 10.30 ന് നിയോജകമണ്ഡലം ഓഫീസിലെത്തുന്ന മന്ത്രി വൈകുന്നേരം 5.ന് കൊളച്ചേരി പള്ളിപ്പറമ്പ് മുക്കില്‍ ഉദയജ്യോതി സ്വയംസഹായ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്യും. ആറ് മണിക്ക് മുല്ലക്കൊടി സി.ആര്‍.സി.വായനശാലയില്‍ അനുമോദന പരിപാടിയില്‍ പങ്കെടുക്കും. 6.30 ന് മുയ്യം പള്ളിവയലില്‍ പി.പി.ചിത്രലേഖ ചികില്‍സാ ധനസഹായം കൈമാറും.

ഒന്‍പതാം തീയ്യതി രാവിലെ 9.30 ന് ധര്‍മ്മശാലയില്‍ കല്‍കൊയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം. 10 മണിക്ക് യോഗ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ധര്‍മ്മശാലയില്‍ ഉദ്ഘാടനം ചെയ്യും. 1 മണിക്ക് കൈരളി ചാനലിന്റെ കണ്ണൂര്‍ വിമാനത്താവളം വികസന സെമിനാര്‍ ഡെസ്റ്റിനേഷന്‍ കണ്ണൂര്‍-ബിയോണ്ട് ഇമാജിനേഷന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14990/minister-mv-govindan-master-will-attend-various-functions-in-kannur-today-and-tomorrow)