---
title: "മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ"
english_title: "Two Taliparamba residents arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14988/two-taliparamba-residents-arrested-with-mdma"
published_at: "2021-12-08T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b01adee0916_Untitled-2 web.jpg"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് തളിപ്പറമ്പ് സ്വദേശികൾ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **മാരക മയക്കുമരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ സ്വദേശികളായ രണ്ട് യുവാക്കളെ തളിപ്പറമ്പിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് എക്സൈസ് പിടികൂടി.

## Article Content

**തളിപ്പറമ്പ്: **മാരക മയക്കുമരുന്നായ എം ഡി എം എ യുമായി തളിപ്പറമ്പ സ്വദേശികളായ രണ്ട് യുവാക്കളെ തളിപ്പറമ്പിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് എക്സൈസ് പിടികൂടി.

 തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ടി.വി.രാമചന്ദ്രനും സംഘവും ചേർന്ന് തളിപ്പറമ്പ സയ്യിദ് നഗർ ഭാഗത്ത് നടത്തിയ റെയ്ഡിൽ 330 മില്ലി ഗ്രാം എം.ഡി.എം.എ യുമായി പുഴക്കുളങ്ങരയിലെ കെ. മുഹമ്മദ് അർഷദ്(21)നെ അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് ചിറവക്ക്_ മദ്രസ്സ ഭാഗത്ത് നടത്തിയ റെയ്ഡിൽ 230 മില്ലി ഗ്രാം എം.ഡി.എം.എയും KL.59P.779 നമ്പർ ബൈക്കും സഹിതം മദ്രസക്ക് സമീപത്തെ എ.പി.മുഹമ്മദ് മുഫാസ് (24) നെയും അറസ്റ്റ് ചെയ്തു.

പ്രിവന്റിവ്‌ ഓഫീസർമാരായ മധുസൂദനൻ.കെ.പി, അസീസ്.എ, കമലാക്ഷൻ. ടി.വി, പ്രീവന്റീവ്‌ ഓഫീസർ(ഗ്രേഡ്) രാജീവൻ.പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇബ്രാഹിം ഖലീൽ.എസ്.എ.പി, മുഹമ്മദ് ഹാരിസ്.കെ, ഫെമിൻ.ഇ.എച്ച്, രജിരാഗ്.പി.പി, റെനിൽ കൃഷ്ണൻ.പി.പി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനു.എം.പി, ഡ്രൈവർ സി.വി.അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14988/two-taliparamba-residents-arrested-with-mdma)