---
title: "ട്രാവലര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു"
english_title: "The arrested accused in the traveler theft case were remanded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149693/the-arrested-accused-in-the-traveler-theft-case-were-remanded"
published_at: "2023-09-29T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65163e1f1be72_news-card.jpg"
keywords: []
---

# ട്രാവലര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു

> **Lead Summary:** **മയ്യില്‍: **ട്രാവലര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. കുറ്റ്യാടി ദേവര്‍കോവിലിലെ ആഷിഫ് അബ്ദുള്‍ ബഷീര്‍, തൊട്ടില്‍പാലം കാവിലുംപാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍ എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിൽ മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ്, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്‍റഹ്‌മാന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാജി, സ്‌നേഹേഷ്, സി.പി.ഒമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരടങ്ങിയ പോലിസ് സംഘം പിടികൂടിയത്.

## Article Content

**മയ്യില്‍: **ട്രാവലര്‍ മോഷണക്കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. കുറ്റ്യാടി ദേവര്‍കോവിലിലെ ആഷിഫ് അബ്ദുള്‍ ബഷീര്‍, തൊട്ടില്‍പാലം കാവിലുംപാറയിലെ ചുണ്ടമ്മല്‍ വീട്ടില്‍ സുബൈര്‍ എന്നിവരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിൽ മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ്, എസ്‌ഐ മാരായ അബൂബക്കര്‍ സിദ്ദിഖ്, അബ്ദുല്‍റഹ്‌മാന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാജി, സ്‌നേഹേഷ്, സി.പി.ഒമാരായ വിനിത്, സഹജ, പ്രതിഷ് എന്നിവരടങ്ങിയ പോലിസ് സംഘം പിടികൂടിയത്.

ആഗസ്ത് 17 നാണ് നാറാത്ത് സ്വദേശി ശ്രീജേഷിന്റെ കെ.എല്‍-43 ജെ.2300 നമ്പര്‍ ട്രാവലർ നാറാത്ത് വാച്ചാപ്പുറം പ്രദേശത്ത് വെച്ച് മോഷണം പോയത്. സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും സി.സി.ടി.വി കാമറകള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149693/the-arrested-accused-in-the-traveler-theft-case-were-remanded)