---
title: "ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with 20 bottles of foreign liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149691/a-young-man-was-caught-with-20-bottles-of-foreign-liquor"
published_at: "2023-09-29T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65163bd7109c6_news-card.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും ശ്രീകണ്ഠാപുരം- പയ്യാവൂർ, പാറക്കടവ്, കണ്ടകശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാറക്കടവ് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിലായി.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവും പാർട്ടിയും ശ്രീകണ്ഠാപുരം- പയ്യാവൂർ, പാറക്കടവ്, കണ്ടകശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാറക്കടവ് വെച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിലായി.

KL .59. S .2506 ഓട്ടോ റിക്ഷയിൽ സൂക്ഷിച്ച് വെച്ച് കടത്തിയ കുറ്റത്തിന്  നിഷാന്ത്. ടി.വി (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 20 കുപ്പി വിദേശ മദ്യം സഹിതം ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ.വിനീഷ് സൂരജ് പി, ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149691/a-young-man-was-caught-with-20-bottles-of-foreign-liquor)