---
title: "ത​ല​ശ്ശേ​രി​യി​ൽ ബി​.ജെ.​പി ന‌​ട​ത്തി​യ പൊ​തു​റാ​ലി​ക്കി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ"
english_title: "BJP's public rally in Thalassery provoked Four workers were arrested in connection with the case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14951/bjps-public-rally-in-thalassery-provoked-four-workers-were-arrested-in-connection-with-the-case"
published_at: "2021-12-07T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af795c00486_OIP (1).jpg"
keywords: []
---

# ത​ല​ശ്ശേ​രി​യി​ൽ ബി​.ജെ.​പി ന‌​ട​ത്തി​യ പൊ​തു​റാ​ലി​ക്കി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

> **Lead Summary:** **ത​ല​ശ്ശേ​രി​: **ത​ല​ശ്ശേ​രി​യി​ൽ ബി​.ജെ.​പി ന‌​ട​ത്തി​യ പൊ​തു​റാ​ലി​ക്കി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

## Article Content

**ത​ല​ശ്ശേ​രി​: **ത​ല​ശ്ശേ​രി​യി​ൽ ബി​.ജെ.​പി ന‌​ട​ത്തി​യ പൊ​തു​റാ​ലി​ക്കി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ നാ​ല് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ.

പാ​ല​യാ​ട് സ്വ​ദേ​ശി ഷി​ജി​ൽ, ക​ണ്ണ​വം സ്വ​ദേ​ശി​ക​ളാ​യ ആ​ർ. രം​ഗി​ത്, വി.​വി. ശ​ര​ത്, മാ​ലൂ​ർ സ്വ​ദേ​ശി ശ്രീ​രാ​ഗ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ച്ച പ​തി​ന​ഞ്ചു​പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ത​ല​ശ്ശേ​രി​​യി​ൽ ബി​.ജെ.​പി.​യും യു​വ​മോ​ർ​ച്ച​യും പൊ​തു​റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

റാ​ലി​ക്കി​ടെ ബി​.ജെ​.പി പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14951/bjps-public-rally-in-thalassery-provoked-four-workers-were-arrested-in-connection-with-the-case)