---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി 56 ലക്ഷം രൂപ അനുവദിച്ചു"
english_title: "1 Crore 56 Lakh has been sanctioned for the rehabilitation of various roads in Thaliparamb Mandal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149415/1-crore-56-lakh-has-been-sanctioned-for-the-rehabilitation-of-various-roads-in-thaliparamb-mandal"
published_at: "2023-09-27T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651430100d70b_download_(4).jfif"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി 56 ലക്ഷം രൂപ അനുവദിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കഴിഞ്ഞ കാലവർഷത്തിൽ തകർന്ന 17 റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 1 കോടി 56 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കഴിഞ്ഞ കാലവർഷത്തിൽ തകർന്ന 17 റോഡുകൾ പുനരുദ്ധാരണം നടത്തി ഗതാഗത യോഗ്യമാക്കുന്നതിന് 1 കോടി 56 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

തളിപ്പറമ്പ് നഗരസഭയിലെ കുറ്റിക്കോൽ ടോൾ ബൂത്ത്-മാനവ മന്ദിരം-കുന്നോത്ത്കാവ് റോഡ് 10 ലക്ഷം,ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിലെ പെരുമളാബാദ്-താഴെ ഇടക്കോം റോഡ് 10 ലക്ഷം,കൂവേരി വയൽ-ആറാം വയൽ-എളമ്പേരം റോഡ് 10 ലക്ഷം,കുറുമാത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെപ്പന്നൂൽ ഹരിജൻ കോളനി റോഡ് 10 ലക്ഷം,കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കാറാട്ട്-അരയാൽ-മംഗലപ്പള്ളി-പുതിയോത്തിറ കിണർ 10 ലക്ഷം,കൊളച്ചേരി-എ യു പി സ്കൂൾ റോഡ് 10 ലക്ഷം,മയ്യിൽ ഗ്രാമ പഞ്ചായത്തിലെ നണിയൂർ നമ്പ്രം-കോണമൂല-കമല റൈസ് മിൽ റോഡ് 8 ലക്ഷം,കടൂർ മുക്ക്-ബാലിയേരി പാലം റോഡ്-8 ലക്ഷം,വേളം പുലരി വയൽ റോഡ്-8 ലക്ഷം,ഗോപാലൻ പീടിക-പട്ട്വവയൽ റോഡ് 8 ലക്ഷം,കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ കാര്യം പറമ്പ്-പൊറോളം-ചട്ടുകപ്പാറ റോഡ് 10 ലക്ഷം,മിനി സ്റ്റേഡിയം-ഹൈ സ്കൂൾ റോഡ് 8 ലക്ഷം,വേശാല-ചന്ദ്രത്തിൻ കാവ് റോഡ് 8 ലക്ഷം,ചെക്കിക്കുളം-കട്ടോളി മടപ്പുര റോഡ് 8 ലക്ഷം,ആന്തൂർ നഗരസഭയിലെ ബക്കളം -പൂതപ്പാറവയൽ റോഡ് 10 ലക്ഷം,കമ്പിൽ കടവ്- ഇരുമ്പ് കല്ലിൻ തട്ട് 10 ലക്ഷം,മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് എൽ പി സ്കൂൾ-മുച്ചിലോട്ട് കാവ് റോഡ് 10 ലക്ഷം എന്നിങ്ങനെ ആകെ 1 കോടി 56 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായത്.

റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി എത്രയും വേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കുമെന്നും മണ്ഡലത്തിൽ ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ എല്ലാ മേഖലയിലും മികച്ച യാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149415/1-crore-56-lakh-has-been-sanctioned-for-the-rehabilitation-of-various-roads-in-thaliparamb-mandal)