---
title: "സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടം പ്രവൃത്തി ഉൽഘാടനം ചെയ്തു"
english_title: "CPI(M) Veshala Local Committee office building was inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149375/cpim-veshala-local-committee-office-building-was-inaugurated"
published_at: "2023-09-27T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513f5378b203_news-card.jpg"
keywords: []
---

# സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടം പ്രവൃത്തി ഉൽഘാടനം ചെയ്തു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിക്ക് വേണ്ടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉൽഘാടനം സിപിഐ (എം) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ നിർവ്വഹിച്ചു.

## Article Content

**ചട്ടുകപ്പാറ: **സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റിക്ക് വേണ്ടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പ്രവൃത്തി ഉൽഘാടനം സിപിഐ (എം) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ നിർവ്വഹിച്ചു.

സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി അംഗവും കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാനുമായ സ: കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ചടങ്ങിൽ സിപിഐ (എം) മയ്യിൽ ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല ,സിപിഐ (എം) മാണിയൂർ ലോക്കൽ സെക്രട്ടറി സ:പി.ദിവാകരൻ എന്നിവർ സംസാരിച്ചു.സിപിഐ (എം) വേശാല ലോക്കൽ സെക്രട്ടറി സ: കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149375/cpim-veshala-local-committee-office-building-was-inaugurated)