---
title: "കല്യാശ്ശേരിയിൽ 9 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി"
english_title: "80 lakh rupees administrative sanction for renovation of 9 rural roads in Kalyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149267/80-lakh-rupees-administrative-sanction-for-renovation-of-9-rural-roads-in-kalyassery"
published_at: "2023-09-27T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513a7b02d902_Untitled-2-web.jpg"
keywords: []
---

# കല്യാശ്ശേരിയിൽ 9 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

> **Lead Summary:** കല്യാശേരി മണ്ഡലത്തിൽ കാലവർഷ കെടുതിയിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്ന 9 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കല്യാശേരി മണ്ഡലത്തിൽ കാലവർഷ കെടുതിയിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായി തീർന്ന 9 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവൃത്തിക്ക് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.

  ഏഴോം പഞ്ചായത്തിലെ ഏറന്തല- പഞ്ചാരകുളം റോഡ് 10 ലക്ഷം, മാടായി പഞ്ചായത്തിലെ വാടിക്കൽ കടവ് - കോഴിബസാർ റോഡ് 10 ലക്ഷം, ചെറുകുന്ന് പുന്നച്ചേരി സാംസ്ക്കാരിക നിലയം മുട്ടിൽ ഡാം റോഡ് 10 ലക്ഷം, കടന്നപ്പള്ളി - പാണപ്പുഴയിലെ എൻഎച്ച് വിളയാങ്കോട്-ചന്തപ്പുര റോഡ് 10 ലക്ഷം, മാട്ടൂൽ കാവിലെപ്പറമ്പ് റോഡ് 10 ലക്ഷം, കണ്ണപുരം കീഴറ - കാരക്കുന്ന് റോഡ് 10 ലക്ഷം, കല്യാശ്ശേരി പഞ്ചായത്തിലെ ഉദയ ബാലൻ മുക്ക് റോഡ് 10 ലക്ഷം, കുഞ്ഞിമംഗലം പഞ്ചായത്തിലെ ആണ്ടാംകൊവ്വൽ - പുക്കളം ശ്മശാനം റോഡ് 5 ലക്ഷം, വീര ചാമുണ്ഡി ക്ഷേത്രം - ഏകെജി സെൻറർ റോഡ് 5 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്. പ്രസ്തുത പ്രവൃത്തി വേഗത്തിൽ ടെൻറർ ചെയ്ത് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയതായും എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149267/80-lakh-rupees-administrative-sanction-for-renovation-of-9-rural-roads-in-kalyassery)