---
title: "കൈക്കൂലി കേസ്: സി ബിജുവിനെ സസ്‌പെൻഡ് ചെയ്തു"
english_title: "Bribery case: C Biju suspended"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/149215/bribery-case-c-biju-suspended"
published_at: "2023-09-26T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512f6b689570_Untitled-2-web.jpg"
keywords: []
---

# കൈക്കൂലി കേസ്: സി ബിജുവിനെ സസ്‌പെൻഡ് ചെയ്തു

> **Lead Summary:** **കണ്ണൂര്‍: **കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്.

## Article Content

**കണ്ണൂര്‍: **കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്.

കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ ബിജു വട്ടംകറക്കിയിരുന്നു. അടുത്തമാസം ബില്‍ ഡിംഗ് സെക്ഷന്‍ എന്‍ജിനിയറായി പ്രൊമോഷന്‍ ലഭിക്കാനിരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കടുംവെട്ട് കൈക്കൂലിവീരന്‍ എഞ്ചിനീയറായി പ്രമോഷന്‍ നേടിയിരുന്നെങ്കില്‍ എന്തായേനെ സ്ഥിതിയെന്നാണ് നാട്ടുകാര്‍ ചേദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/149215/bribery-case-c-biju-suspended)